കനത്ത മഴയെ തുടർന്ന് വെള്ളിയാഴ്ച വൈകുന്നേരം ഇളങ്കാട് ടോപ്പിൽ ഉണ്ടായ ഉരുൾ പൊട്ടലിനെ തുടർന്ന് പാലം തകർന്ന് ഒറ്റപ്പെട്ടുപോയ കുടുംബങ്ങളെ രക്ഷാപ്രവർത്ത നം നടത്തി കൊടുങ്ങ ക്യാമ്പിലേക്ക് മാറ്റി. മ്ലാക്കര, വല്യന്ത , കൊടുങ്ങ തുടങ്ങിയ പ്ര ദേശങ്ങളിൽ ഒറ്റപ്പെട്ട കഴിഞ്ഞ വരെയാണ് രക്ഷാപ്രവർത്തനം നടത്തി ക്യാമ്പിൽ എ ത്തിച്ചത്. പോലീസും , ഫയർഫോഴ്സും , എൻഡിആർഎഫ് ടീമംഗങ്ങളും , ഐ വൈ എഫ് ഭഗത് സിംഗ് യൂത്ത് ഫോഴ്സ് അംഗങ്ങളും , നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർ ത്തനം നടത്തിയത്.