മത വിദ്വേഷ കമന്റിന്റെ പേരിൽ കാഞ്ഞിരപ്പള്ളി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച മലപ്പുറം സ്വദേശിയുടെ പ്രൊഫൈൽ വ്യാജമെന്ന് സംശയം. പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച മലപ്പുറം സ്വദേശിയായ അബ്ദുൽ ജലീൽ താഴേപ്പാ ലം പാക്കിസ്ഥാൻ സ്വദേശിയണനാണ് സംശയം.

പാക്കിസ്ഥാൻ ലാഹോർ സ്വദേശിയായ മുഹമ്മദ് താരിഖ് മജീദിന്റെ ഫോട്ടോ ഉപയോ ഗിച്ചാണ് വ്യാജ പ്രൊഫൈൽ നിർമ്മിച്ചിരിക്കുന്നത് എന്നു കരുതുന്നു. അമൽ ജ്യോതി കോളേജ് വിദ്യാർത്ഥിനിയായിരുന്ന ശ്രദ്ധയുടെ മരണത്തിനു പിന്നാലെ വർഗീയത ഇളക്കി വിടുക എന്ന ഉദ്ദേശത്തോടെയാണ് ജലീൽ താഴേപ്പാലം എന്ന അക്കൗണ്ടിൽ നിന്നും കുറുപ്പ് വന്നത്.

സംഭവത്തെ തുടർന്ന് പരാതിയുടെ അടിസ്ഥാനത്തിൽ കേസേടുത്ത കാഞ്ഞിരപ്പള്ളി പോലീസ് ഇയാൾക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ് വരെ പുറപ്പെടുവിച്ചിരുന്നു. അമൽ ജ്യോതി കോളേജിൽ സമരം ചെയ്ത തട്ടമിട്ട മിടുക്കികൾക്ക് അഭിനന്ദനങ്ങൾ എന്നും, നിങ്ങൾ മനസ് വെച്ചാൽ ഒപ്പമുള്ള ഇതര മത വിഭാഗങ്ങളിലെ പെൺകുട്ടികളെ മുസ്ലീങ്ങളാക്കാമെന്നും മറ്റുമാണ് വർഗീയത ഇളക്കുന്ന രീതിയിൽ വിദ്യാർത്ഥികളിൽ വർഗീയ വിഷം കുത്തി നിറച്ച പോസ്റ്റിൽ ഉണ്ടായിരുന്നതിന്റെ ഉള്ളടക്കം.

മുഖ്യമന്ത്രിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് കാഞ്ഞിരപ്പള്ളി പോലീസ് ഈ സംഭവത്തിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്. മനപൂർവ്വം വർഗീയത ഇളക്കുവാൻ ലക്ഷ്യമിട്ട് ആരോ അസൂത്രണം ചെയ്ത സംഭവമാണെന്ന് വ്യക്തമായതോടെ ഇതിന് പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്തുവാൻ പോലീസ് സമഗ്ര അന്വേഷണം തുടങ്ങി. ഉറവിടം കണ്ടത്തുവാൻ പോലീസ് സൈബർ സെല്ലിന്റെ സഹായം തേടിയിരിക്കുകയാണ് ഇപ്പോൾ