കാഞ്ഞിരപ്പള്ളി:മുക്കുപണ്ടം പണയപ്പെടുത്തി പണം തട്ടിയ കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയയാള്‍ 19 വര്‍ഷങ്ങള്‍ക്കുശേഷം പിടിയില്‍. ചങ്ങനാശേരി മോര്‍കുളങ്ങര കട ന്തോട് വീട്ടില്‍ സന്തോഷ് തോമസിനെയാണ് (47) ജില്ലാ പൊലീസ് മേധാവി വി.എം.മുഹ മ്മദ് റഫീഖിന്റെ നേതൃത്വത്തിലുള്ള ആന്റി ഗുണ്ടാ സ്‌ക്വാഡ് പിടികൂടിയത്. 1999 കാലയളവില്‍ സന്തോഷ് തോമസ് കാഞ്ഞിരപ്പള്ളി, പൊന്‍കുന്നം, മുണ്ടക്കയം, എരുമേലി എന്നിവിടങ്ങളിലെ സ്വകാര്യ ധനകാര്യസ്ഥാപനങ്ങളില്‍നിന്നു മുക്കുപണ്ടം പണയപ്പെടു ത്തി ലക്ഷങ്ങള്‍ തട്ടിയിരുന്നതായി പൊലീസ് പറഞ്ഞു.

1999 അറസ്റ്റ് ചെയ്ത് ജയിലില്‍ കഴിഞ്ഞിരുന്നതും തുടര്‍ന്ന് ജാമ്യത്തിലിറങ്ങി മുങ്ങുകയു മായിരുന്നു.പാലക്കാട്, തിരുവനന്തപുരം തുടങ്ങിയ സ്ഥലങ്ങളിലു അന്തര്‍സംസ്ഥാനങ്ങളി ലും ജോലി ചെയ്ത് ജീവിച്ചു വരികയായിരുന്നു. തോമസ് നാട്ടില്‍ എത്താറുണ്ടെന്ന രഹസ്യ വിവരത്തെത്തുടര്‍ന്ന് പോലീസ് പ്രതിയെ പിടികൂടുകയായിരുന്നു.

കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി ഇമ്മാനുവല്‍ പോള്‍, പൊലീസ് ഇന്‍സ്‌പെക്ടര്‍മാരായ ടി.ഡി.സുനില്‍ കുമാര്‍, സി.ആര്‍.പ്രമോദ്, സ്‌ക്വാഡ് എസ്‌ഐ പി.വി.വര്‍ഗീസ്, എഎസ്‌ഐമാരായ എം.എ.ബിനോയ്, കെ.കെ.റെജി, കെ.എസ്.അഭിലാഷ്, സിപിഒമാരായ റിച്ചാര്‍ഡ് സേവ്യര്‍, ശ്യാം എസ്.നായര്‍ എന്നിവരടങ്ങുന്ന സംഘമാണു സന്തോഷ് തോമസിനെ പിടികൂടിയത്.