എരുമേലി: ഓണം കൊഴിപ്പിക്കുന്നതിനും തിരുവോണം, സെപ്റ്റംബർ 1, ചതയം) തുടർ ച്ചയായി മൂന്ന്‌ ദിവസം വിദേശ മദ്യശാലകൾ അവധിയായത് മുന്നിൽ കണ്ടു ബാറുകളിൽ നിന്നും ബെവ്‌കോ ഔട്ലെറ്റുകളിൽ നിന്നും വാങ്ങി സൂക്ഷിച്ച അര ലിറ്ററിന്റെ 20 കുപ്പി മദ്യവുമായി വിഴിക്കത്തോട് പടിയറപറമ്പിൽ രഞ്ജൻ നായർ മകൻ കിരൺ (34) നെ എരുമേലി എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ അരുൺ അശോകിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു.
മുൻ അബ്‌കാരി കേസുകളിലെ പ്രതികളെ ഓണം സ്പെഷ്യൽ ഡ്രൈവിനോട് അനുബന്ധി ച്ചു നിരീക്ഷിക്കുവാനും ,രാത്രികാല പട്രോളിംഗ് ശക്തിപ്പെടുത്തുവാനും ഡെപ്യൂട്ടി കമ്മി ഷണർ A R സുൾഫിക്കർ നിർദ്ദേശം നൽകിയതിനെ തുടർന്നായിരുന്നു റെയ്ഡ്. ദിവസങ്ങ ളായി ഷാഡോ ടീം അമിതമായി മദ്യം വാങ്ങി സൂക്ഷിച്ചുവരുന്നവരെ നിരീക്ഷിച്ചു വരു കയാണ്. എരുമേലി റേഞ്ചിൽ നിന്നും ഈ മാസം എക്സൈസ് വിഭാഗം 550 ലിറ്റർ കോട യും 33 ലിറ്റർ വിദേശമദ്യവും 1 ഓട്ടോയും പിടിച്ചെടുത്തിട്ടുണ്ട്. 13 പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
അടുക്കളയിലെ തടി മേശയ്ക്കു അടിയിലായി ആർക്കും സംശയം ഉണ്ടാകാത്ത രീതിയിൽ പ്രത്യക അറയുണ്ടാക്കി അതിലാണ് മദ്യം സൂക്ഷിച്ചിരുന്നത്.മുൻപ് റെയ്ഡ്കൾ നടത്തി യെങ്കിലും രഹസ്യ അറ കണ്ടുപിടിക്കാൻ സാധിച്ചില്ല.മദ്യം വാങ്ങുന്നവർക്ക് വീട്ടിൽ ഇ രുന്നു കുടിക്കുവാനും ടച്ചിങ്ങിന് പൊടിമീൻ വറുത്തും നൽകിയിരുന്നു. വിഴിക്കത്തോ ട്ടിലെ “മിനി ബാറാണ്” റെയ്ഡിൽ പൂട്ടിച്ചത്. മദ്യം ലഭിച്ചതിന്റെ ഉറവിടത്തെപ്പറ്റി അ ന്വേഷിച്ചതിൽ എരുമേലി വിദേശ മദ്യശാലയിൽ നിന്ന് വാങ്ങിയ മദ്യം ലേബർ statement ഒത്തു നോക്കി ശരി ആണ് എന്ന് തെളിഞ്ഞു.റം ഇനത്തിൽ പെട്ട “BAGPIPER”മദ്യം  ബാറു കളിൽ നിന്നും വാങ്ങിയതാണ് എന്ന് പ്രതി പറയുന്നുണ്ടെങ്കിലും ഇത് വ്യാജമാണോ  സം ശയം ഉണ്ട്.
ലേബർ statement വിശദമായി പരിശോധിച്ചെങ്കിൽ മാത്രമേ കണ്ടുപിടിക്കാൻ സാധിക്കു. സർക്കിൾ ഇൻസ്‌പെക്ടർ സഞ്ജീവ് കുമാറിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭി ച്ചു.റെയ്ഡിൽ ഷാഡോ ടീം അംഗങ്ങളായ മാമൻ സാമുവേൽ, രതീഷ് പി ആർ , സി.ഇ.ഒ തോമസ്  ടി പി ഡ്രൈവർ അയ്യപ്പദാസ് എന്നിവർ പങ്കെടുത്തു .കോവിഡ്‌ -19 മുൻകരുത ലുകൾ സ്വീകരിച്ചായിരുന്നു അറസ്റ്റ്. പ്രതിയെ കൊറോണ ടെസ്റ്റിന് വിദേയമാക്കിയ  ശേ ഷം പൊൻകുന്നം കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.