മുണ്ടക്കയം :ആലപ്പുഴ മണ്ണച്ചേരി സ്വദേശികളായ അനൂപ് അഷറഫ്, ഷെഫീക്ക് ഷൗക്കത്ത്, ജസ് നി, കോഴിക്കോട് സ്വദേശിനി ഷീബ വി എന്നിവരെയാണ് എക്‌ സൈസ് സംഘം പിന്തുടര്‍ന്ന് പിടികൂടിയത്.കുമളി എക്‌സൈസ് ചെക്ക് പോസ്റ്റില്‍ എക്‌സൈസ് സംഘം പരിശോധന നടത്തുന്നതിനിടെ ടൂറിസ്റ്റ്കളെന്ന രീതിയില്‍ എത്തിയ സംഘത്തിന്റെ കാര്‍ പരിശോധനക്കായി കൈ കാണിച്ചങ്കിലും നിര്‍ത്തി യില്ല.

തുടര്‍ന്ന് ഇവര്‍ അറിയിച്ചതനുസരിച്ച് പീരുമേട് എക്‌സൈസ് വഴിയില്‍ തടഞ്ഞെ ങ്കിലും ഇവര്‍ വീണ്ടും രക്ഷപ്പെട്ടു. ഇവരെ പിന്തുടര്‍ന്ന എക്‌സൈസ് സംഘം മുണ്ടക്കയം ബസ് സ്റ്റാന്റിന് സമീപത്ത് ഗതാഗത കുരുക്കില്‍ അകപ്പെട്ട ഇവരെ പിടികൂടുകയായിരുന്നു.ഇവരുടെ പക്കല്‍ നിന്നും മൂന്നര കിലോയോളം കഞ്ചാ വും എക്‌സൈസ് സംഘം പിടികൂടി.
splash new
സഞ്ചാരികളെന്ന നിലയില്‍ കമ്പത്ത് നിന്നും സ്ഥിരമായി ആലപ്പുഴയിലേക്ക് കഞ്ചാവ് എത്തിക്കുന്നത് ഇവര്‍ അടങ്ങുന്ന സംഘമാണന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

SCOLERS

ഇവരുടെ കൂടെയുളള മറ്റ് അംഗങ്ങള്‍ ഇയിടെ ആലപ്പുഴയില്‍ പിടിയിലിയിരുന്നു. പീരുമേട് എക്‌സൈസ് സി.ഐ വി.എ സലിം ,ഇന്‍സ്‌പെക്ടര്‍ മായ സെബാസ്റ്റ്യന്‍ ,അല്‍ഫോന്‍സ് ജേക്കബ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്.popular