കാത്തിരിപ്പിനും പ്രാര്‍ത്ഥനകള്‍ക്കുമൊടുവില്‍ സുഹൃത്തുക്കളായ വിദ്യാര്‍ഥികള്‍ യു ദ്ധഭൂമിയില്‍ നിന്ന് തിരികെയെത്തി. കാഞ്ഞിരപ്പള്ളി വളവിനാല്‍ ആഷിഖ് ഷംനാദ് (21), പാറയില്‍ സാക്കിര്‍ ബിന്‍ റഫീഖ് (21) എന്നിവരാണ് യുക്രൈയിനില്‍ നിന്ന് വെ ള്ളിയാഴ്ച രാത്രിയില്‍ വീട്ടില്‍ തിരികെയെത്തിയത്. യുക്രൈനിന്റെ തലസ്ഥാനമായ കീവ് എന്ന സ്ഥലത്തെ ബോഗോമെലറ്റ്‌സ് നാഷണല്‍ മെഡിക്കല്‍ യുണിവേഴ്‌സിറ്റിയി ലെ എം.ബി.ബി.എസ്. മൂന്നാം വര്‍ഷ വിദ്യാര്‍ഥികളാണ് ഇരുവരും. 28ന് കീവിലെ ഹോസ്റ്റലില്‍ നിന്ന് യാത്രതിരിച്ച് കാര്‍ ടാക്‌സിയില്‍ ഹങ്ങറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റിലെത്തി.

ഇവിടെ നിന്നാണ് ഇന്ത്യന്‍ എംബസിയുടെ സാഹായത്തോടെ വിമാനമാര്‍ഗ്ഗം നാട്ടിലെ ത്തിയത്. ബോര്‍ഡര്‍ എത്തിയ ശേഷമാണ് എംബസിയുടെ സഹായം ലഭിച്ചതെന്നും അത് വരെ സുഹൃത്തുക്കള്‍ക്കൊപ്പം ജീവന്‍പണയപ്പെടുത്തി കാറില്‍ സഞ്ചരിച്ച് ബോ ര്‍ഡറിലെത്തിയതെന്നും ഇരുവരും പറഞ്ഞു. കഴിഞ്ഞ 20ന് ഇവര്‍ക്ക് യുദ്ധസാഹച ര്യ ങ്ങളെ തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങിപ്പോകുന്നതിന് നിര്‍ദ്ദേശം ലഭിച്ചിരുന്നു. ഇതെ തുടര്‍ ന്ന് 24 ന് വിമാനം ബുക്ക് ചെയ്ത തിരികെ വരാന്‍ ഇരിക്കുകയായിരുന്നു. ഇതിനിടെ കീ വില്‍ എയര്‍പോര്‍ട്ടിന് സമീപം സ്‌ഫോടനം ഉണ്ടായതോടെ വിമാനം റദ്ദാക്കുകയും ഇ വരുടെ യാത്ര മുടങ്ങുകയുമായിരുന്നു.

മുപ്പത് മണിക്കൂറുകളോളം കാറില്‍ സുഹൃത്തുക്കളൊടൊപ്പമായിരുന്നു യാത്ര. 28ന് ട്രെയ്ന്‍ മാര്‍ഗം ഹങ്ങറി ബോര്‍ഡറിലെത്താനായിരുന്നു തീരുമാനം. താമസിക്കുന്ന ഹോസ്റ്റലില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ നടന്ന് റെയില്‍വേ സ്‌റ്റേഷനിലെത്തിയെങ്കിലും തിരക്ക് കാരണം ട്രെയിന്‍ ലഭിച്ചില്ല. ആളുകളെ പിരിച്ച് വിടാന്‍ പട്ടാളം ആകാശത്തേക്ക് വെടി ഉതിര്‍ക്കുകയുണ്ടായി. ബോംബ് വീണ് തകര്‍ന്ന കെട്ടിടങ്ങളും മരിച്ച് വീണവരുടെ മൃതശരീരങ്ങള്‍ക്കിടയിലൂടെയുമായിരുന്നു യാത്ര. റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് ടാക്‌സിയില്‍ സ്ഥലത്ത് എത്തിക്കാമെന്ന ഡ്രൈവര്‍മാര്‍ അറിയിച്ചതോടെ 12 പേരടങ്ങുന്ന സംഘം മൂന്ന് കാറുകളിലായി യാത്ര തിരിക്കുകയായിരുന്നു. 30 മണിക്കൂറോളം നീണ്ട യാത്രക്കിടയില്‍ 32 തവണ പരിശോധനയുണ്ടായി. ബിസ്‌ക്കറ്റും വെള്ളവും മാത്രമായിരുന്നു ഭക്ഷണം. ഹങ്ങറി ബോര്‍ഡറിലെത്തിയതോടെ ഇന്ത്യന്‍ എംബസിയുടെ സഹായം ലഭിച്ചു. തുടര്‍ന്ന് മറ്റ് ക്ലിയറന്‍സ് നടപടികള്‍ക്ക് ശേഷം വ്യാഴാഴ്ച രാത്രി പത്തോടെ ഇന്ത്യയിലേക്ക് തിരിച്ചു. വെള്ളിയാഴ്ച രാവിലെ 10ന് ഡല്‍ഹിയിലെത്തുകയും വൈകിട്ട് അഞ്ചോടെ അവിടുന്ന് കൊച്ചിയില്‍ എത്തിയ ശേഷം രാത്രിയോടെ വീട്ടിലെത്തുകയുമായിരുന്നു. കാഞ്ഞിരപ്പള്ളി വളവിനാല്‍ വി.എ. ഷംനാദ്, ഷിബി ഷംനാദ് എന്നിവരുടെ മൂത്തമകനാണ് ആഷിഖ്. പാറയില്‍ ഷെമീര്‍-ഷബന എന്നിവരുടെ മകനാണ് സാക്കിര്‍. ഇരുവരുടെയും മടങ്ങിവരവില്‍ സന്തോഷത്തിലാണ് കുടുംബവും.