മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ (74) അ ന്തരിച്ചു. ഞായറാഴ്ച ഉച്ചയോടെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ആറുമാസമായി അര്‍ബുദബാധിതനായി ചികിത്സയിലായിരുന്നു. സമസ്ത കേ രള ജംഇയ്യത്തുല്‍ ഉലമ വൈസ് പ്രസിഡന്റായ ഹൈദരലി ശിഹാബ് തങ്ങള്‍ 12 വര്‍ഷ മായി മുസ്ലിംലീഗ് സംസ്ഥാന അധ്യക്ഷനായിരുന്നു. കേരളത്തിലെ നിരവധി മുസ്ലിം മ ഹല്ലുകളുടെ ഖാദിയായ ഇദ്ദേഹം ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി, കടമേരി റഹ്‌മാനിയ്യ അറബിക് കോളജ്, നന്തി ദാറുസലാം അറബിക് കോളജ് തുടങ്ങിയ മത കലാലയങ്ങളുടെ അധ്യക്ഷ സ്ഥാനവും വഹിക്കുന്നു.

പിഎംഎസ്എ പൂക്കോയ തങ്ങളുടെ മൂന്നാമത്തെ മകനായി ഹൈദരലി തങ്ങള്‍ 1947 ജൂണ്‍ 15 പാണക്കാടാണ് ജനിച്ചത്. പരേതനായ പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങ ള്‍, പാണക്കാട് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും സാദിഖലി ശിഹാബ് തങ്ങള്‍, ഹ മീദലി ശിഹാബ് തങ്ങള്‍ എന്നിവരും സഹോദരങ്ങളാണ്.ശരീഫ ഫാത്തിമ സുഹ്റയാ ണു ഭാര്യ. സാജിദ, ഷാഹിദ, നഈം അലി ശിഹാബ്, മുഈന്‍ അലി ശിഹാബ് എന്നിവ രാണു മക്കള്‍. ഇളയ മകന്‍ മുഈനലി. മരുമക്കള്‍: സയിദ് നിയാസ് ജിഫ്രി തങ്ങള്‍, സയിദ് ഹസീബ് സഖാഫ് തങ്ങള്‍.

ഇസ്‌ലാമിക പണ്ഡിതനും സംസ്ഥാനത്തെ അനേകം മഹല്ലുകളുടെ ഖാസിയുമായിരു ന്നു. 18 വര്‍ഷത്തോളം മുസ്‌ലിംലീഗ് ജില്ലാ പ്രസിഡന്റായിരുന്നു. മുഹമ്മദലി ശിഹാ ബ് തങ്ങളുടെ മരണത്തെത്തുടര്‍ന്ന് 2009 ഓഗസ്റ്റ് ഒന്നിന് ലീഗ് സംസ്ഥാന പ്രസിഡന്റാ യി. വയനാട് ജില്ലയുടെ ഖാസി, എസ്്വൈഎസ് പ്രസിഡന്റ്, സുന്നി മഹല്ല് ഫെഡറേ ഷന്‍ സെക്രട്ടറി, ഇസ്ലാംമത വിദ്യാഭ്യാസ ബോര്‍ഡിന്റെ ട്രഷറര്‍, ജാമിഅ നൂരിയ്യ അറ ബിക് കോളജ് ജനറല്‍ സെക്രട്ടറി, ചെമ്മാട് ദാറുല്‍ഹുദാ ഇസ്ലാമിക് അക്കാദമി പ്രസി ഡന്റ്, താനൂര്‍ വരക്കല്‍ മുല്ലക്കോയ തങ്ങള്‍ സ്മാരക യതീംഖാന പ്രസിഡന്റ് തുട ങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു. മുപ്പതാം വയസ്സില്‍ പൂക്കൊളത്തൂര്‍ മഹല്ല് പള്ളി, മദ്രസ എന്നിവയുടെ പ്രസിഡന്റായതാണ് ആദ്യ സ്ഥാനം. രണ്ടു വര്‍ഷത്തിനകം കരുവാരകുണ്ട് ദാറുന്നജാത്ത് അറബിക് കോളജ് പ്രസിഡന്റായി. നെടിയിരിപ്പ് പഞ്ചായത്തിലെ പോത്തുവെട്ടിപ്പാറയിലാണ് ആദ്യമായി ഖാസിയാകുന്നത്. സുന്നി വിദ്യാര്‍ഥി സംഘടനയുടെ സ്ഥാപക പ്രസിഡന്റാണ്.

കോഴിക്കോട് എംഎം ഹൈസ്‌കൂളില്‍നിന്ന് എസ്എസ്എല്‍സി പാസായി. കാന്നല്ലൂര്‍, പട്ടര്‍നടക്കാവ്, പൊന്നാനി മഊനത്തുല്‍ ഇസ്ലാം എന്നിവിടങ്ങളില്‍ മതപഠനത്തിനു ശേഷം പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളജില്‍നിന്ന് 1975ല്‍ ഫൈസി ബിരുദം നേടി, കര്‍ക്കശ നിലപാടുകള്‍ക്ക് പ്രസിദ്ധനായിരുന്നു ഹൈദരലി ശിഹാബ് തങ്ങള്‍. മുസ്ലിം ലീഗിനെ നിര്‍ണായകമായ ഘട്ടങ്ങളില്‍ നയിക്കുന്നതില്‍ ശ്രദ്ധിച്ചു. സുന്നി സംഘടനകളുടെ നേതൃസ്ഥാനവും മുസ്ലിം ലീഗിന്റെ അധ്യക്ഷ സ്ഥാനവും ഒരുമിച്ചു കൊണ്ടുപോകാന്‍ ഹൈദരലി ശിഹാബ് തങ്ങള്‍ക്കു സാധിച്ചു.