യൂണിറ്റ് ഓഫീസർ മുതൽ മെക്കാനിക് വരെ പോസിറ്റീവ്. കണ്ടക്ടറും ഡ്രൈവറും സ്റ്റേഷ ൻ മാസ്റ്റർമാരും കൂട്ടത്തോടെ പോസിറ്റീവ്.ക്യാഷ് സെക്ഷനും ചാർജ്മാനും പോസിറ്റീവ്. ഇതുവരെ പരിശോധന നടത്തിയത് നാല്പത് പേർ.30 പേർ ഇതിനോടകം പോസിറ്റീ വ്. ബാക്കിയുള്ള ജീവനക്കാരും ഓരോ ദിവസവും പനിച്ചു വീഴുമ്പോളും പ്രതിരോധ നടപ ടികൾക്ക് ഉണ്ടാകുന്ന കാല താമസം കടുത്ത ആരോഗ്യ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. മേൽ ഘടകങ്ങളിൽ നിന്നും നടപടികളോ നിർദേശങ്ങളോ ലഭിക്കാത്തതോടെ ആരോഗ്യം അവിശേഷിക്കുന്ന ജീവനക്കാർ കഴിയുന്ന പോലെ എത്തി സർവീസ് ഓപ്പറേഷൻ നടത്തു ന്ന സാഹചര്യമാണ് ഉള്ളത്.ജോലിക്ക് എത്തുന്ന ജീവനക്കാരും തൊട്ടടുത്ത ദിവസം പനി ച്ചു വീഴുന്നത് ഡിപ്പോയുടെ പ്രവർത്തനത്തെയും പ്രതിസന്ധിയിൽ ആക്കുന്നു.
കോവിഡ് പൊട്ടിപുറപ്പെട്ടിട്ടും KSRTC ഡിപ്പോയിൽ വലിയ ക്ലസ്റ്റർ തന്നെ രൂപപ്പെട്ടിട്ടും അണുനശീകരണ പ്രവർത്തനങ്ങൾക്ക് പോലും നടപടികൾ ഉണ്ടാകുന്നില്ല.അണു ബാധയു ള്ള ബസുകളും ടിക്കറ്റ് മെഷിനുകളും കൂടുതൽ ജീവനക്കാരെ രോഗബാധിതർ ആക്കുന്ന തിനൊപ്പം സമൂഹ വ്യാപനത്തിനും ഇടയാക്കുമ്പോളാണ് ഗുരുതരമായ നിസംഗത. ആ രോഗ്യ പ്രശ്നങ്ങളെ തുടർന്ന് ലൈറ്റ് ഡ്യൂട്ടി യിൽ ആയിരുന്നിട്ടു പോലും  ഒരു ജീവനക്കാ രൻ തീർത്ഥാടനം കാലത്തെ ഡ്യൂട്ടിക്കിടയിൽ ശ്വാസം മുട്ടലിനെ തുടർന്ന് മരണപ്പെട്ടതി ന്റെ ദുഃഖം വിട്ടു മാറുന്നതിനു മുൻപാണ് കോവിടിന്റെ ആക്രമണത്തിൽ എരുമേലി ksrtc പകച്ചു നിൽക്കുന്നത്.ഡിപ്പോയിലെ അരക്ഷിതാവസ്ഥ കാരണം ആരോഗ്യ പ്രശ്ന ങ്ങൾ ഉള്ള ജീവനക്കാർ ഡിപ്പോയിൽ എത്താൻ സാധിക്കാത്ത സാഹചര്യമാണ് ഉള്ളത്.
മുഴുവൻ ജീവനക്കാരെയും RTPCR പരിശോധനയ്ക്ക് വിധേയമാക്കി രോഗ ബാധിതരായ വരെ പൂർണമായും ക്വാറന്റൈൻ ചെയ്യണമെന്നും ഡിപ്പോ അടച്ചിട്ടു അണുവിമുക്തമാ ക്കിയ ശേഷം മാത്രം സർവീസ് ഓപ്പറേഷൻ ആരംഭിക്കണമെന്നും ആണ് ജീവനക്കാരുടെ ആവശ്യം.വിഷയത്തിൽ അടിയന്തിര ശ്രദ്ധ ആവശ്യപ്പെട്ട് ആരോഗ്യ വകുപ്പ് മന്ത്രി,KSRTC MD,ജില്ലാ കളക്ടർ, ജില്ലാ മെഡിക്കൽ ഓഫീസർ എന്നിവർക്ക് KSRT എംപ്ലോയീസ് അസോസിയേഷൻ CITU ഘടകം കത്തു നൽകി.