ജില്ലയിൽ കാഞ്ഞിരപ്പള്ളി, ചങ്ങനാശേരി, പാലാ, വൈക്കം സബ് ഡിവിഷനിലെ ഡി വൈ എസ്പിമാരും മാറിയിട്ടുണ്ട്. തിരഞ്ഞെടുപ്പിനു പിന്നാലെയാണ് പൊലീസിൽ സ്ഥലം മാറ്റം ഉണ്ടായിരിക്കുന്നത്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നതിനു പിന്നാലെയാണ് സംസ്ഥാനത്ത് ഡിവൈഎസ്പിമാരെ സ്ഥലം മാറ്റിയത്. നിലവിൽ കോ ട്ടയം വിജിലൻസ് ഡിവൈഎസ്പി ആയ എസ്.സുരേഷ്‌കുമാറിനെ ചങ്ങനാശേരിയി ലേയ്ക്ക് സ്ഥലം മാറ്റിയിട്ടുണ്ട്. ചങ്ങനാശേരിയിൽ നിന്നും എൻ.രാജനെയാണ് വിജില ൻസിൽ നിയമിച്ചത്. കാഞ്ഞിരപ്പള്ളിയിൽ തിരുവനന്തപുരം സിറ്റി ക്രൈം റെക്കോർഡ് ബ്യൂറോയിൽ നിന്നും ജെ.സന്തോഷ്‌കുമാർ എത്തും.

നിലവിൽ കാഞ്ഞിരപ്പള്ളി ഡിവൈഎസ്പിയായ എസ്.മധുസൂധനനെ പത്തനംതിട്ട സ്‌പെഷ്യൽ ബ്രാഞ്ചിലേയ്ക്കാണ് നിയമിച്ചിരിക്കുന്നത്. വൈക്കം ഡിവൈഎസ്പിയായ കെ.സുഭാഷിനെ ഇടുക്കി വിജിലൻസിൽ നിയമിച്ചു. പാലായിൽ ഷാജിമോൻ ജോസഫി നെയാണ് നിയമിച്ചിരിക്കുന്നത്. നിലവിൽ മൂവാറ്റുപുഴ ഡിവൈഎസ്പിയാണ് ഷാജി മോൻ ജോസഫ്. പാലായിലെ നിലവിലെ ഡിവൈഎസ്പിയായ കെ.ബിജുമോനെ പെരു മ്പാവൂരിലേയ്ക്കാണ് സ്ഥലം മാറ്റിയിരിക്കുന്നത്. നിലവിൽ കോട്ടയം നർക്കോട്ടിക് സെൽ ഡിവൈഎസ്പിയായ എ.അശോകനെ കൊല്ലം റൂറൽ ക്രൈംബ്രാഞ്ചിലേയ്ക്ക് സ്ഥലം മാ റ്റിയിട്ടുണ്ട്. തിരുവനന്തപുരം റൂറൽ നർക്കോട്ടിക് സെൽ ഡിവൈഎസ്പിയായ വിനോദ് പിള്ളയാണ് കോട്ടയം നർക്കോട്ടിക് സെല്ലിലേയ്ക്ക് എത്തുന്നത്.