കാഞ്ഞിരപ്പള്ളി പേട്ടക്കവലയിലും പാറത്തോട് ജംഗ്ഷനിലും പോലീസ് നടത്തിയ പ രിശോധനയിൽ അനാവശ്യമായി പുറത്തിറങ്ങിയവർക്കെതിരെയും നിയന്ത്രണം ലം ഘിച്ചവര്‍ക്കെതിരെയുമാണ് ദുരന്തനിവാരണ നിയമപ്രകാരം കാഞ്ഞിരപ്പള്ളി പോ ലീ സ് നടപടികൾ സ്വീകരിച്ചത്.

കോവിഡ് രോഗികളുടെ വർധനവിനെ തുടർന്ന് സർക്കാർ ഞായറാഴ്ച ഏർപ്പെടുത്തിയ നിയന്ത്രണത്തിന്റെ ഭാഗമായിട്ടാണ് ആറ് പേർക്കെതിരേ കേസെടുത്തത്. നിയന്ത്രങ്ങ ളുടെ ഭാഗമായി അനാവശ്യ യാത്രകള്‍ ഒഴിവാക്കാന്‍ രാവിലെ മുതൽ പോലീസ് പരി ശോധന ശക്തമായിരുന്നു.