വിഷരഹിത തദ്ദേശീയ പച്ചക്കറി ഉത്പാദനത്തിൽ സ്വയം പര്യാപ്തത നേടുന്നതിനുള്ള
ചുവട് വെയ്പുകളുമായി എലിക്കുളം ഗ്രാമ പഞ്ചായത്ത്.സംസ്ഥാന കൃഷി വകുപ്പിന്റെ സമഗ്ര പച്ചക്കറി വി കസന പദ്ധതികൾക്കൊപ്പം ഗ്രാമ പഞ്ചായത്ത് ജനകീയാസൂത്രണ
പദ്ധതിയിൽ ഉൾപ്പെടുത്തിയും വിവിധ വികസന പദ്ധതികൾ നടപ്പിലാക്കും.കൃഷി വ കുപ്പിന്റെ രണ്ട് പച്ചക്കറി ക്ലസ്റ്ററുകൾക്കൊപ്പം തരിശുനില കൃഷി, വിവിധ കർഷക കൂട്ടായ്മകൾ, ഗ്രന്ഥശാലകൾ എന്നിവയ്ക്കും പച്ചക്കറി കൃഷിയ്ക്കാപ്പമുണ്ട്.
മേൽത്തരം പച്ചക്കറി വിത്തുകൾ, തൈകൾ, കൃഷി രീതികൾ വിവരിക്കുന്ന ലഘു ലേ ഖകൾ എന്നിവ വിതരണം ചെയ്തു വരുന്നു. ജനകീയാസൂത്രണ പദ്ധതിയിൽ പെടുത്തി
അടുക്കളത്തോട്ട വികസനപദ്ധതിയ്ക്കായി ഗ്രോ ബാഗുകളിൽ പോട്ടിംഗ് മിശ്രിതം നി റച്ച് പച്ചക്കറിത്തെകളും നൽകുന്ന പദ്ധതി ഉടൻ തുടങ്ങാനിരിക്കുകയാണ്. എലിക്കു ളം കാർഷിക കർമ്മസേനയ്ക്കാണിതിന്റെ സംഘാടന ചുമതല.
കർഷകർക്കൊപ്പം, കുട്ടിക്കർഷകർ, വിദ്യാലയങ്ങൾ, ഭിന്നശേഷിക്കാർ, വയോജനങ്ങ ൾ എന്നിവയെയെല്ലാം പദ്ധതിയുടെ പരിധിയിൽ ഉൾപ്പെടുത്തും. 25 നിറച്ച ഗ്രോ ബാഗു കളും പച്ചക്കറിത്തൈകളുമടങ്ങുന്ന യുണിറ്റിന് 2000 രൂപ വിലവരും.സബ്സിഡിനിരക്കി ൽ 500 രൂപയ്ക്കാണ് ലഭ്യമാക്കുക. ഗ്രാമസഭ തെരെഞ്ഞെടുത്ത ഗുണഭോക്താക്കൾക്കാ ണ് ആനുകൂല്യം ലഭിക്കുക. ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള കർഷകർ ഭൂമിയുടെ കരമടച്ച ര സീത് , ആധാർ എന്നിവയുടെ പകർപ്പ്, ഗുണഭോക്‌തൃ വിഹിതമായ 500 രൂപ എന്നിവ സഹിതം പനമറ്റത്തുള്ള എലിക്കുളം കൃഷിഭവനിലെത്തി അപേക്ഷ നൽകണമെന്ന്
എലിക്കുളം കൃഷി ഓഫീസർ അറിയിച്ചു.