കൂരാലി നാട്ടുചന്തയില്‍  കാര്‍ഷിക വിളകള്‍ക്ക് പുറമെ പോത്തും, മുട്ടനാടുകളും, മൂരി ക്കുട്ടനും, കോഴിയും,മുയലും ലേലം നടന്നു. മൃഗസംരക്ഷണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടര്‍ Dr. K M ദിലീപ് പോത്ത് ലേലം ഉത്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡ ന്റ് M P സുമംഗലാദേവി അദ്ധ്യക്ഷയായ യോഗത്തില്‍ കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറ ക്ടര്‍ ജോര്‍ജ് മത്തായി, ബ്ലോക്ക്  മെമ്പര്‍ റോസ്മി ജോബി, ഇളങ്ങുളം ബാങ്ക് പ്രസിഡന്റ് M K രാധാകൃഷ്ണന്‍ , ഫെയ്സ് പ്രസിഡന്റ് S ഷാജി , പഞ്ചായത്ത് മെമ്പര്‍മാര്‍ സൂര്യമോള്‍, ഷേര്‍ലി അന്ത്യാക്കുളം, ബിന്ദു പൂവേലി, സുജാതാദേവി,  K R മന്മഥന്‍, തോമസ്കുട്ടി പുതിയാപറമ്പില്‍ ,P R മധുകുമാര്‍ തുടങ്ങി കാര്‍ഷിക സാമൂഹിക രംഗത്തെ പ്രമുഖരും, കര്‍ഷക സുഹൃത്തുക്കളും, വ്യാപാരികളും, നാട്ടുകാരും പങ്കെടുത്തു. സപ്പോട്ടയ്ക്ക കിലോ 200രൂപയ്ക്ക് ലേലം പോയത് കര്‍ഷകരില്‍ ആവേശം ഉണര്‍ത്തി. എല്ലാ ചൊവ്വാഴ്ചയും നടത്തുന്ന നാട്ടുചന്ത കൂരാലിയ്ക്ക്  ആവേശം പകരുന്നതായി കര്‍ഷകരും, നാട്ടുകാരും അഭിപ്രായം രേഖപ്പെടുത്തി.