ഒരു വീട്ടിലെ മൂന്നു കിടപ്പുരോഗികൾ.മുൻ എംഎൽഎ പി.സി ജോർജ് പാലം പണിയുവാനായി വാഗ്ദാനം നൽകിയിരുന്നു…

മൂന്ന് കിടപ്പുരോഗികൾളുള്ള കുടുംബം തോട് കടന്ന് പ്രധാന വഴിയിൽ എത്തു വാൻ കഷ്ടപ്പെടുന്നു

പാറത്തോട് ഒരുവീട്ടിലെ മൂന്നു കിടപ്പുരോഗികൾ വഴില്ലാതെ ദുരിതക്കയത്തിൽ. പാ റത്തോടു ഗ്രാമ പഞ്ചായത്തിന്റെ 15 ആം വാർഡ് പാറയിൽ നിവാസികളാണ് ആശുപ ത്രിയിൽ പോലും കൊണ്ടുപോകാൻ വഴിയില്ലാതെ പ്രയാസമനുഭവിക്കുന്നത്.

പുത്തൻവീട്ടിൽ എ.സ് പരീത് റാവുത്തർ( 89) പൂർണമായി കാഴ്ച്ച നഷ്ട്ടപെട്ടും ,ഭാര്യ 75 വയസുള്ള ജമീല വഴിയിൽ വീണു അസ്ഥി പൊട്ടിയും മകൻ ഹബീബ് മുഹമ്മദ്‌ (54) സ്ട്രോക് വന്ന് അഞ്ചു വർഷത്തോളമായും ഒരേ വീട്ടിൽ കിടപ്പിലാണ്. ഇവരുൾ പ്പെടെ 8 കുടുംബങ്ങളാണ് ഇങ്ങനെ കഷ്ട്ടപ്പെടുന്നത്. ഹബീബിൻ്റെ ഭാര്യ ഷീജ മോൾ ബിഎസ്എൻഎല്ലിലെ താൽക്കാലിക ജീവനക്കാരിയാണ്. ഇവർ അയൽവാസികളുടെ സഹായത്തോടെ സ്ട്രൈച്ചറിൽ കിടത്തിയാണ് രോഗികളെ റോഡിൽ എത്തിക്കുന്ന ത്.

സമീപവസിയായ പി എം കബീർ വഴിയില്ലാത്തതിന്റെ പേരിൽ മകന്റെ വീട്ടിൽ അ ഭയംതേടി. രണ്ട് വർഷം മുമ്പ് പൊതുപ്രവർത്തകനും അദ്ധ്യാപകനുമായ നാസർ മുണ്ട ക്കയം ഇടപെട്ട് മുൻ എം.എൽ.എ പി.സി ജോർജ് ഇവരുടെ ഭവനം സന്ദർശിച്ച് വീടിനു സമീപത്തുള്ള ചിറ്റാർ പുഴയുടെ കൈവഴി തോടിന് കുറുകെ പാലം പണിയുവാൻ വാ ഗ്ദാനം നൽകിയിരുന്നു. ഇതിൻപ്രകാരം പാലത്തിലേക്കുള്ള വഴി ഏഴു ലക്ഷം രൂപ ചി ലവാക്കി പ്രദേശവാസികൾ വാങ്ങിട്ടുണ്ട് .ഇനി എംഎൽഎ സെബാസ്റ്റ്യൻ കുളത്തുങ്ക ലും പഞ്ചായത്ത്‌ അധികാരികളിലുമാണ് പ്രതീക്ഷ. ഇതിൽ അധികൃതർ ഇടപെട്ടി ല്ലെങ്കിൽ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് പൗരസമിതി അറിയിച്ചു.