സംസ്ഥാനത്ത് കോവിഡ് രണ്ടാം തരംഗം തുടങ്ങുന്നതിന്റ പശ്ചാത്തലത്തിലാണ് നിയ ന്ത്രണം കർശനമാക്കാൻ തീരുമാനിച്ചത്. ചീഫ് സെക്രട്ടറി വിളിച്ച കോർ കമ്മറ്റി യോഗ ത്തിലായിരുന്നു തീരുമാനം.കഴിഞ്ഞ കുറെ ദിവസങ്ങളായി പ്രതിദിന കോവിഡ് കണ ക്കുകളും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും സംസ്ഥാനത്ത് വർധിച്ചു വരികയാണ്. തിര ഞ്ഞെടുപ്പ് പ്രചാരണ ഘട്ടത്തിലും മറ്റും കോവിഡ് മാനദണ്ഡങ്ങൾ ഭൂരിഭാഗവും പാലി ച്ചിട്ടുണ്ടായിരുന്നില്ല. വരും ദിവസളിൽ രോഗികളുടെ എണ്ണം വർധിക്കാൻ നല്ല സാധ്യ തയുണ്ട്. ഇതിനാലാണ് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ കോർ കമ്മറ്റി യോഗം ചേർന്നത്.
പോലീസ് പരിശോധന കർശനമാക്കാനാണ് പ്രധാന തീരുമാനം. മാസ്ക്, സാമൂഹിക അ കലം തുടങ്ങിയ നിലവിൽ പ്രഖ്യാപിച്ച നിയന്ത്രണങ്ങൾ പാലിക്കപ്പെടു ന്നുണ്ടോ എന്ന് ഉറപ്പാക്കാനാണ് പോലീസ് പരിശോധന. നടപടിയെടുക്കാൻ സെക്ടറൽ മസിട്രേ റ്റുമാ രെയും നിയമിക്കും.കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്തവർക്കെതിരേ കർ ശന നടപടിയെടുക്കാനാണ് സെക്ടറൽ മജിസ്ട്രേറ്റുമാർക്ക് നിർദേശം നൽകിയത് ആർടി പിസിആർ ടെസ്റ്റ് വ്യാപമാക്കാനും കൂടുതൽ പേർക്ക് വാക്സിനേഷൻ നൽകാനും തീരുമാനമായിട്ടുണ്ട്..
കോവിഡ് 19  രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ നിയന്ത്രണ ങ്ങളും നിര്‍ദേശങ്ങളും കര്‍ശനമായി നടപ്പാക്കാന്‍ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ നിര്‍ദ്ദേശം നല്‍കി. ക്രമസമാധാനവിഭാഗം എഡിജിപി , മേഖല ഐജിമാര്‍, ഡിഐജിമാര്‍ എന്നിവരെ കൂടാതെ എല്ലാ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാ ര്‍ക്കും സബ്ഡിവിഷണല്‍ ഓഫീസര്‍മാര്‍ക്കും ജില്ല പോലീസ് മേധാവിമാര്‍ക്കുമാണ് അടിയന്തര സന്ദേശം നല്‍കിയത്.
മാസ്ക് കൃത്യമായി ധരിക്കല്‍, സാമൂഹിക അകലം പാലിക്കല്‍ എന്നിവ ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാനാണ് നിര്‍ദ്ദേശം. നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുന്നതിനുള്ള നോഡല്‍ ഓഫീസറായി ക്രമസമാധാന വിഭാഗം എഡിജിപി വിജയ് എസ് സാഖറെയെ നിയോഗിച്ചു.മററ് സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തു നിന്നും വരുന്നവർക്ക് നിലവിൽ ഒരാഴ്ച ക്വാറന്റീൻ നിർബന്ധമാണ്. അതിനിയും തുടരും.
യാത്രാവേളയിലും പരീക്ഷാഹാളിലും മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്യുക.
· പരീക്ഷയ്ക്ക് മുന്‍പും ശേഷവും സുഹൃത്തുക്കളുമൊത്ത് കൂട്ടംകൂടി നില്‍ക്കാതിരി ക്കുക.
· മാതാപിതാക്കള്‍ കഴിവതും വിദ്യാര്‍ഥികളെ അനുഗമിക്കാതിരിക്കുക.
· പരീക്ഷാഹാളില്‍ പഠനോപകരണങ്ങള്‍ പരസ്പരം പങ്കുവയ്ക്കാതിരിക്കുക.
· പരീക്ഷക്ക് ശേഷം ഹാളില്‍നിന്ന് സാമൂഹ്യ അകലം പാലിച്ച് മാത്രം പുറത്തിറങ്ങുക.
· ക്വാറന്റീന്‍ സമയം പൂര്‍ത്തിയാക്കാത്തതും ചെറിയ രീതിയിലെങ്കിലും കോവിഡ് ല ക്ഷണങ്ങളുള്ളതുമായ വിദ്യാര്‍ഥികള്‍ വിവരം പരീക്ഷാ കേന്ദ്രത്തില്‍ അറിയിക്കുക.