രാത്രികാല ക‍ർഫ്യൂവിന്‍റെ പശ്ചാത്തലത്തിൽ ബെവ്കോ ഔട്ട്ലെറ്റുകളുടേയും വെയർ ഹൗസുകളുടേയും പ്രവ‍ർത്തനസമയത്തില്‍ മാറ്റം. ബെവ്കോ ഔട്ട്ലെറ്റുകളുടെ പ്രവർ ത്തനം രാവിലെ പത്ത് മുതൽ രാത്രി എട്ട് വരെയാക്കി. കൊവിഡിന്‍റെ തീവ്രവ്യാപനം പിടിച്ച് നിർത്താനാണ് രാത്രികാല കർഫ്യൂ നടപ്പിലാക്കുന്നത്. രാത്രി ഒമ്പത് മണി മുത ൽ രാവിലെ അഞ്ച് വരെയാണ് കർഫ്യൂ നടപ്പാക്കുക.
രണ്ടാഴ്ചത്തേക്കാണ് നിയന്ത്രണം. പൊതുഗതാഗത്തിനും ചരക്ക് നീക്കത്തിനും തടസ്സമു ണ്ടാകില്ല. എന്നാൽ ടാക്സികളിൽ നിശ്ചിത ആളുകൾ മാത്രമേ കയറാവൂ. സിനിമ തിയ റ്ററുകളുടേയും മാളുകളുടേയും മൾട്ടിപ്ലക്സുകളുടേയും സമയം രാത്രി എഴര മണിവരെ യാക്കിക്കുറച്ചു. നാളെയും മറ്റനാളും 3 ലക്ഷം പേർക്ക് കൊവിഡ് പരിശോധന നടത്താ നും തീരുമാനിച്ചിട്ടുണ്ട്. വോട്ടെണ്ണൽ ദിവസം ആഘോഷങ്ങളും ആൾക്കൂട്ടവും പാടി ല്ലെന്നും ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള കോർ കമ്മിറ്റി നിർദ്ദേശിച്ചു.