എരുമേലി : തിരക്കേറിയ ശബരിമല പാതയില്‍ ആനയെ കണ്ടവര്‍ക്ക് ആദ്യം ഭീതിയു ണ്ടായില്ലെങ്കിലും കലി തുളളി വരുന്ന ആനയുടെ പിന്നാലെ പോലീസിനെയും ജനക്കൂട്ട ത്തെയും കണ്ട് നടുങ്ങി. ആനയാകട്ടെ വാഹനങ്ങള്‍ക്ക് വഴിയൊഴിഞ്ഞും എതിരെ വന്ന് ഭീതിയിലായ ബൈക്ക് യാത്രികനെ തളളിത്താഴെയിട്ടും ഊട് വഴികള്‍ താണ്ടിയും മണിമ ലയാറില്‍ എത്തി നീരാട്ടിലായി. വ്യാഴാഴ്ച ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടെയാണ് സംഭവങ്ങളുടെ തുടക്കം.

എരുമേലി തേക്കുംതോട്ടം സലിമിന്റ്റെ മീര എന്ന് വിളിക്കുന്ന മോഴ ഇനത്തിലുളള ആന യാണ് പാപ്പാനോട് പിണങ്ങി പരാക്രമം കാട്ടിയത്. പാപ്പാന്‍ ശശി നല്‍കിയ ഭക്ഷണം കഴിച്ച ശേഷം കൂട്ടിലേക്ക് കയറാന്‍ കൂട്ടാക്കാതെ ആന റോഡിലേക്ക് നടന്നു. പന്തികേട് തോന്നിയ പാപ്പാനും സഹായിയും പുറകെ ചെന്ന് അനുനയിപ്പിക്കാന്‍ ശ്രമിച്ചിട്ടും പ്രയോജനമുണ്ടായില്ല. പാപ്പാനെ അനുസരിക്കാതെ ആന നടന്നത് മുന്ന് കിലോമീറ്ററോളം കാഞ്ഞിരപ്പളളി-എരുമേലി റോഡിലെ ശബരിമല പാതയിലുടെയിരുന്നു. ഇതിനിടെ എതിരെ വന്ന ബൈക്ക് യാത്രികന്‍ കച്ചേരിപ്പറമ്പില്‍ ഷുക്കൂര്‍ ആനയുടെ മുന്നില്‍പെട്ടു. ഇയാളെ തളളിത്താഴെയിട്ട് ആന കടന്നുപോയി. വീഴ്ചയില്‍ പരിക്കുകളേറ്റ ഷുക്കൂറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തടി പിടിക്കാനായി ആന വരുന്നതാണെന്നാണ് നാട്ടുകാരും വാഹനങ്ങളില്‍ വന്നവരും ആദ്യം കരുതിയത്. എന്നാല്‍ ആനയെ അനുസരിപ്പിക്കാനാകാതെ പാപ്പാന്‍മാര്‍ ബഹളം കൂട്ടുന്നത് കണ്ടതോടെ ശബരിമല പാത സ്തംഭിക്കുകയായിരുന്നു. തൊട്ടുപിന്നാലെ പോലിസും എത്തിയതോടെ ഭീതി നിറഞ്ഞു. എന്നാല്‍ ഇതൊന്നും കൂസാക്കാതെ ആന നടന്ന് കുറുമുഴിയിലെത്തി.ഇവിടെ സ്‌കൂള്‍ ജംഗ്ഷനില്‍ നിന്നും ഓരുങ്കല്‍കടവ് റോഡും റബര്‍തോട്ടവും കടന്ന് ആന മണിമലയാറിലേക്കിറങ്ങിയതറിയാത തിരയുകയായിരുന്നു പോലിസും നാട്ടുകാരും.

ഓരുങ്കല്‍കടവില്‍ മ്ലാക്കയത്താണ് ആനയെ കണ്ടെത്താനായത്. ഉടമയുടെ മകനും സഹാ യികളും ആനയെ വരുതിയിലാക്കാന്‍ കിണഞ്ഞ് പരിശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. പാപ്പാ നെ കൊലപ്പെടുത്തിയ ആന കൂടിയിണിത്. അതേസമയം എലിഫെന്റ്റ് സക്വാഡിനെ വിവരമറിയിച്ചിട്ടും എത്തിയില്. കഴിഞ്ഞ ശബരിമല സീസണുകളിലും വലിയമ്പല ആറാട്ടുത്സവദിനത്തിലും സലീമിന്റ്റെ ആനകള്‍ ഇടഞ്ഞിട്ടുണ്ട്.മയക്കുവെടി വിദഗ്ദര്‍ എത്തി ഏഴരയോടെ ആനയെ തളച്ചു.