കാഞ്ഞിരപ്പള്ളി: ദേശിയപാതയില്‍ പഞ്ചായത്ത് ഓഫീസിന് മുന്‍പില്‍ ലോറിയും സ്വകാര്യ ബസും കൂട്ടിയിടിച്ചു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. വ്യാഴാഴ്ച വൈകുന്നേരം 5.15നായിരുന്നു അപകടം. കോട്ടയം ഭാഗത്തേക്ക് പോവുകയായിരുന്ന ബസും ലോഡുമായി തമിഴ്നാട്ടിലേക്ക് പോവുകയായിരുന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്. 
ബസ് മറ്റൊരു വാഹനത്തെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം ഉണ്ടായതെന്ന് കണ്ടുനിന്നവര്‍ പറഞ്ഞു. ഇടിയുടെ ആഘാതത്തില്‍ ബസിന്റെയും ലോറിയുടെയും മുന്‍വശം തകര്‍ന്നു.