പൊന്‍കുന്നത്ത് ലോറികളുടെ ഡിസ്‌ക്ക് സഹിതം ടയര്‍ മോഷ്ടിച്ച സംഭവത്തിലെ പ്രതി യെ അറസ്റ്റ് ചെയ്തു. കമ്പം ഗൂഢല്ലൂര്‍ ഗാന്ധിഗ്രാം സ്വദേശി അക്ബര്‍ അലിയാണ് പോലീസിന്റെ പിടിയിലായത്.

പൊന്‍കുന്നത്ത് നിര്‍ത്തിയിട്ടിരുന്ന ലോറി ജാക്കി ഉപയോഗിച്ച് പൊക്കി നിര്‍ത്തിയ ശേഷം ടയറുകള്‍ ഡിസ്‌ക്കുള്‍പ്പടെ മോഷ്ടിച്ചു കൊണ്ടുപോയ സംഭവത്തിലാണ് പ്രതിയായ തമിഴ്‌നാട് സ്വദേശിയെ അറസ്റ്റ് ചെയ്തത്. കമ്പം ഗൂഢല്ലൂര്‍ ഗാന്ധിഗ്രാം സ്വദേശി അക്ബര്‍ അലിയാണ് പോലീസിന്റെ പിടിയിലായത്.

മറ്റൊരു മോഷണക്കേസുമായി ബന്ധപ്പെട്ട് പിടിയിലായ ഇയാളെ കൂടുതല്‍ ചോദ്യം ചെയ്തതോടെയാണ് ടയര്‍ മോഷണക്കേസിലും പങ്കുണ്ടന്ന് കണ്ടെത്തിയത്. തുടര്‍ന്ന് ഇയാളെ കസ്റ്റഡിയില്‍ വാങ്ങി eചാദ്യം ചെയ്ത ശേഷം സംഭവസ്ഥലത്ത് എത്തിച്ച് പൊന്‍കുന്നം പോലീസ് തെളിവെടുത്തു. 
പൊന്‍കുന്നം പാലാ റോഡില്‍ ഒന്നാം മൈലിന് സമീപം തടിമില്ലില്‍ പാര്‍ക്കു ചേയ്തി രുന്ന ലോറികളുടെ ഡിസ്‌ക്കുള്‍പ്പടെ പത്തുടയറുകളാണ് കഴിഞ്ഞ സെപ്റ്റബര്‍ 22 ന് പുലര്‍ച്ചെ മോഷണം പോയത്. മാണാക്കുഴിയില്‍ ടിംമ്പേഴ്സിന്റെ ഉടമസ്ഥതയിലുള്ള ലോറികളിലെ ടയറുകളാണ് മോഷ്ടിച്ചത്.
രണ്ടു ലോറികളുടെയും പിന്‍വശം ജാക്കി വെച്ച് ഉയര്‍ത്തിയ ശേഷമായിരുന്നു മോഷണം.