പാറത്തോട്: ഇടക്കുന്നം പ്രവാസി വാട്സ്ആപ് കൂട്ടായ്മയുടെ നേതൃത്വത്തിൽ പാറ ത്തോട് പഞ്ചായത്തിൽ സൗജന്യ പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു. എട്ട്, ഒന്പത് വാർഡുകളിലെ എല്ലാ  വീടുകളിലും ഏഴാം വാർഡിൽ കണ്ടെയ്ൻമെന്‍റ് സോണായ വീടു കളിലുമാണ് കിറ്റുകൾ വിതരണം ചെയ്തത്. 3000 കിലോ പച്ചക്കറികൾ 1200 കിറ്റുക ളായിട്ടാണ് വിതരണം ചെയ്തത്.

അതാത് വാർഡ് മെംബർമാരുടെയും മറ്റ് സാമൂഹിക പ്രവർത്തകരുടെയും വോളണ്ടിയ ർമാരുടെയും നേതൃത്തത്തിലാണ് കീറ്റുകൾ എത്തിച്ചു കൊടുത്തത്. കക്ഷിരാഷ്ട്രീയ ഭേത  മേനേ ഒത്തു ഒരുമയോടെ ഇവർ നാടാകെ കിറ്റുകൾ വിതരണം ചെയ്തത്.