ഭൂഗോളത്തിൻ്റെ സ്പന്ദനം കണക്കിലാണെന്ന് പറഞ്ഞ ചാക്കോ മാഷിൻ്റെ വാക്കുകളെ അനർത്ഥമാക്കി ആയിഷാ. മഹാത്മ ഗാന്ധി യൂണിവേഴ്സിറ്റി 2019-20 ൽ നടത്തിയ ബി. എസ്.സി മാത്സ് ഫൈനൽ പരീക്ഷയുടെ റിസൽട്ടിലാണ് 600ൽ 595 മാർക്ക് നേടീ ആയിഷ മോൾ സൈജു മികച്ച വിജയം നേടിയത്. എസ്.എസ്.എൽ.സി പരീക്ഷയിലും പ്ലസ്ടുവി നും ആയിഷക്ക് എല്ലാ വിഷയത്തിനും എ പ്ലസ് ലഭിച്ചിരുന്നു. കാഞ്ഞിരപ്പള്ളി പച്ചവെട്ടി യിൽ ഷൈജുവിൻ്റെയും സീനത്തിൻ്റെയും മകളാണ് ആയിഷാ.