എരുമേലി : ഉദ്ഘാടനത്തിന് തലേദിവസം വൈദ്യുതി കിട്ടിയ പമ്പ് ഹൗസിൽ രണ്ട് വർ ഷം മുമ്പ് വെച്ച പമ്പ് സെറ്റുകളിലൂടെ വെളളമൊഴുക്കാൻ തല പുകച്ച ഉദ്യോഗസ്ഥർ ഒടുവിൽ രാത്രിയെ പകലാക്കി പൈപ്പ് ചോർച്ചകളും സാങ്കേതിക പിഴവുകളും ഒന്നൊ ന്നായി മാറ്റി കഠിന ശ്രമം നടത്തിയപ്പോൾ വിജയകരമായി മാറിയത് 53 കോടിയുടെ സമ ഗ്ര ശുദ്ധ ജല വിതരണ പദ്ധതി. 150 എച്ച് പി പമ്പ് സെറ്റുകൾ വലിച്ചെടുത്ത വെളളം പമ്പ് ഹൗസിലൂടെ ഒഴുകി പ്ലാൻറ്റിലെത്തി ഫിൽറ്ററൈസേഷനെന്ന ശുദ്ധീകരണവും കടന്ന് ആലം മിശ്രിതത്തിൽ പരീക്ഷിച്ച് ശുദ്ധമാണെന്നുറപ്പാക്കി ഇപ്പോൾ നാട്ടിലെ ടാപ്പുകളിലേ ക്ക് ഒഴുകാൻ പാകത്തിൽ തയ്യാറായി കഴിഞ്ഞിരിക്കുന്നു.
ഇത് വൈകിയതോടെ 13ന് നടത്താൻ കഴിയാതിരുന്ന ഉദ്ഘാടനം 20ലേക്ക് മാറ്റുകയായി രുന്നു. 20 ന് വൈകിട്ട് നാലിന് ജലവിതരണ വകുപ്പ് മന്ത്രി മാത്യു ടി തോമസ് എരുമേലി പേട്ടക്കവലയിൽ ഉദ്ഘാടനം ചെയ്യുന്നതോടെ ശുദ്ധമായ വെളളം കുടിവെളളമായി എത്തും. നാളിതുവരെ കിട്ടിയിരുന്ന പൈപ്പ് വെളളം മണിമലയാറിലെ കൊരട്ടിയിൽ നിന്നും പമ്പ് ചെയ്തെടുക്കുന്ന ക്ലോറിൻ കലർന്ന ലായനിയായിരുന്നു. ബ്ലീച്ചിംഗ് പൗഡർ നിറച്ച ചാക്കുകൾ മുക്കുന്നതായിരുന്നു ശുദ്ധീകരണം.
എന്നാൽ ഒരു ദിവസം നൂറ് ലക്ഷം ലിറ്റർ അതായത് ഒരു കോടി ലിറ്റർ വെളളം ശുദ്ധമാ ക്കി നൽകാൻ ശേഷിയുളള അത്യാധുനിക പ്ലാൻറ്റിലാണ് ഇനി എരുമേലിക്കായി വെളളം ശുദ്ധമാക്കി നൽകുന്നത്. സംസ്ഥാനം രൂപീകൃതമായ ശേഷം പ്ലാൻ ഫണ്ടിൽ നിന്നും മുഴു വൻ തുകയും അനുവദിച്ച ഏക കുടിവെളള പദ്ധതി കൂടിയാണിത്. 1982 ലാണ് രൂപരേ ഖ തയ്യാറായത്. 2001 ൽ ഇസഹാഖ് കുരിക്കൾ എംഎൽഎ അധ്യക്ഷനായ നിയമസഭാ സമിതി ശുപാർശ ചെയ്തിട്ടും പദ്ധതി തുടങ്ങാനായില്ല. 2009 ൽ അൽഫോൺസ് കണ്ണ ന്താനം എംഎൽഎ യുടെ ശ്രമഫലമായി  ബജറ്റിൽ പ്രഖ്യാപിച്ചതോടെ നടപടികളാരംഭി ച്ചു.
ഗവ.ചീഫ് വിപ്പായിരുന്ന പി സി ജോർജ് ഇടപെട്ട് മുഖ്യമന്തി ഉമ്മൻ ചാണ്ടിയും മന്ത്രി പി ജെ ജോസഫും തുക പാസാക്കിയതോടെ 2013ൽ  നിർമാണമായി. ഒടുവിൽ ഇപ്പോൾ ആദ്യ ഘട്ടം യാഥാർത്ഥ്യമാവുകയാണ്. അനുവദിച്ച 53 കോടി കൂടാതെ പത്ത് കോടിയും ചെലവിടേണ്ടി വന്നു. ഇപ്പോൾ എരുമേലി ടൗണിൽ മാത്രം വെളളം കിട്ടുമെങ്കിലും സമീ പ പഞ്ചായത്തുകളുടെ ദാഹശമനിയായി ഈ പദ്ധതി മാറുമെന്ന് ജല അഥോറിറ്റി പറയു ന്നു. എരുമേലി കൂടാതെ മുണ്ടക്കയം, കോരുത്തോട്, പാറത്തോട്, കൂട്ടിക്കൽ, മണിമല പഞ്ചായത്തുകൾക്ക് വെളളം ഈ പദ്ധതിയിൽ ഭാവിയിൽ ലഭിക്കും. ഏതാനും മാസങ്ങൾ ക്കുളളിൽ എരുമേലിയിലെ 23 വാർഡുകളിലും വെളളമെത്തിക്കലാണ് ലക്ഷ്യം. ഒപ്പം തൊട്ടടുത്ത വെച്ചൂച്ചിറ പഞ്ചായത്തിലും വെളളം നൽകും.
ഇതിന് സഹായിക്കുന്നത് കാലവർഷ സീസണിൽ മാത്രം വൈദ്യുതിക്ക് വെളളമെടുക്കുന്ന പെരുന്തേനരുവിയിലെ മിനി ഡാമാണ്. കാലവർഷം കഴിഞ്ഞാൽ ഡാമിലെ വെളളമത്ര യും ഈ കുടിവെളള പദ്ധതിക്കാണ്. അവസാന ഘട്ടം പൂർത്തിയാകുമ്പോൾ ജനങ്ങൾക്ക് ആളോഹരിയായി പ്രതിദിനം 70 ലിറ്ററും ശബരിമല സീസണുകളിൽ ഭക്തർക്ക് ദിവസ വും 25 ലിറ്ററും ശുദ്ധജലം കിട്ടും. 13 പാക്കേജുകളിലായാണ് പദ്ധതി പൂർത്തിയാകുക. നിലവിൽ കൊടിത്തോട്ടം ഒഴികെ പൊര്യൻമല, കനകപ്പലം, നേർച്ചപ്പാറ, പളളിക്കുന്ന്, കണമല, കീരിത്തോട്, ഗോവിന്ദൻ കവല എന്നിവിടങ്ങളിൽ സംഭരണികൾ നിർമിച്ചിട്ടു ണ്ട്.
എക്സി.എഞ്ചിനീയർ ജോച്ചൻ ജോസഫ്, അസി.എക്സി.എഞ്ചിനീയർ ഓമന, അസി.എ ഞ്ചിനീയർ അറഫാത്ത്, ഓവർസിയർ സലീം, അപ്രൻറ്റീസ് അജിത്, ഡ്രൈവർമാരായ സാജു, ദാസ്, ജോസ് എന്നിവരടങ്ങുന്ന പ്രോജക്ട് ടീമാണ് ഇപ്പോൾ പദ്ധതിയെ ഉദ്ഘാടന ത്തിലേക്കെത്തിച്ചിരിക്കുന്നത്.