എരുമേലിയിൽ നിരവധി പേരെ കടിച്ച തെരുവ് നായ ചത്തു : പേ വിഷ ബാധയുണ്ടെന്ന് പോസ്റ്റുമാർട്ടം റിപ്പോർട്ട്.മുഴുവൻ തെരുവ് നായകളെയും  മാറ്റണമെന്ന്  പോലീസ്. നാ ട്ടുകാർ ജാഗ്രത യോടെ സഞ്ചരിക്കണമെന്ന് പോലീസ് …
എരുമേലി : ശബരിമല  തീർത്ഥാടകരെയും നാട്ടുകാരെയും ഷാഡോ പോലീസിലെ എസ് ഐ യെയും ഉൾപ്പടെ എട്ട് പേരെ ആക്രമിച്ച തെരുവ് നായ ചത്തതോടെ  പേവിഷബാധ യുണ്ടെന്ന് പോസ്റ്റ്മോർട്ടത്തിൽ തെളിഞ്ഞു. ഇതോടെ അലഞ്ഞുതിരിയുന്ന നായകളെ എ ത്രയും വേഗം പിടികൂടണമെന്ന ആവശ്യവുമായി പോലീസ്.കഴിഞ്ഞ ദിവസം അഞ്ച് പേ രെ ഉപദ്രവിച്ച നായ  ഇന്നലെ  രാവിലെ ചരള ഭാഗത്ത് മൂന്ന് പേരെ കടിച്ചു.ഇതോടെ  നായയെ പിന്തുടർന്ന്  പോലീസ് പിടികൂടി. തുടർന്ന് വെറ്ററിനറി സർജന്റെ അടുക്കലെ ത്തിച്ച് പരിശോധിച്ചുകൊണ്ടിരിക്കെയാണ് നായ ചത്തത്.
ജഡം പോസ്റ്റുമാർട്ടം ചെയ്ത ശേഷം തിരുവല്ലയിലെ സർക്കാർ ലാബിൽ നടത്തിയ ആന്ത രികാവയവ സാമ്പിളുകളുടെ പരിശോധനയിൽ ആണ് നായക്ക് പേവിഷ ബാധയുണ്ടെന്ന് തെളിഞ്ഞത്. ഇത് സംബന്ധിച്ച റിപ്പോർട്ട് എരുമേലി പോലീസിന് ലഭിച്ചതോടെ അലഞ്ഞു തിരിയുന്ന നായകളെ എത്രയും വേഗം പിടികൂടണമെന്ന ആവശ്യവുമായി പോലീസ് രം ഗത്തെത്തി.ഇത് സംബന്ധിച്ച കത്ത് പഞ്ചായത്തധികൃതർക്ക് നൽകുമെന്ന് പോലീസ് അറി യിച്ചു.ഇതേ നായ മറ്റ് നായകളെ കടിച്ചിട്ടുണ്ടാകുമെന്നാണ് കരുതുന്നത്.നാട്ടുകാർ ജാഗ്രത യോടെ സഞ്ചരിക്കണമെന്ന് പോലീസ് അറിയിച്ചു.സ്കൂൾ കുട്ടികൾക്ക് സുരക്ഷ നൽകണ മെന്നും  നിർദേശിച്ചിട്ടുണ്ട്.
ശബരിമല തീർത്ഥാടകരുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിന് തെരുവ് നായകളെ എത്ര യും വേഗം പിടികൂടി സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റണമെന്ന് പോലീസ് ആവശ്യപ്പെ ടുന്നു.  നായയുടെ കടിയേറ്റത് എട്ട് പേർക്കാണ്.ഇവരെല്ലാം  ചികിത്സയിലും വിശ്രമത്തി ലുമാണ്. ഇന്നലെ രാവിലെ ചരള ഭാഗത്ത് മൂന്ന് പേരെ കടിച്ച തെരുവ് നായ  ഒമ്പത് മ ണിയോടെ എരുമേലി റ്റി ബി യുടെ മുറ്റത്ത് എത്തിയതോടെ എസ് ഐ ശ്രീജിത്തിന്റെ നേതൃത്വത്തിൽ പോലീസ് സംഘം പിന്തുടർന്നു. പോലീസിനെ വെട്ടിച്ചു റോഡിലൂടെ ഓ ടിയ നായയെ ടൗണിൽ പാർക്കിംഗ് ഗ്രൗണ്ടിന് സമീപത്തെ വീടിന്റെ മുറ്റത്ത്‌ വെച്ച് വല യിട്ട്  കീഴ്പെടുത്തുകയായിരുന്നു.നായയെ  ജീവനോടെ പിടികൂടാനുള്ള ശ്രമത്തിൽ പോ ലീസിനൊപ്പം റവന്യൂ വിജിലൻസ് സ്‌ക്വാഡും നാട്ടുകാരും പങ്കാളികളായി.
തീർത്ഥാടകരും ഈറോഡ്, ഗുണ്ടൂർ, തൃശ്ശൂർ സ്വദേശികളുമായ ചിന്നസ്വാമി, ശിവരാമ ൻ,മോഹനൻ,ഷാഡോ പോലീസ് എസ് ഐ പി വി വർഗീസ്,എലിവാലിക്കര അമ്പാട്ടു പറമ്പിൽ മിഥുൻ എന്നിവർക്കാണ് കഴിഞ്ഞ ദിവസം നായയുടെ ഉപദ്രവമുണ്ടായത്. ഇന്ന ലെ തീർത്ഥാടകരായ തമിഴ്‌നാട് സ്വദേശി  റാം സുന്ദർ (60),പുനലൂർ സ്വദേശി രാജൻ (58) ,എരുമേലി ചരള പൊട്ടനോലിക്കൽ ഷൈമോൾ (35) എന്നിവർക്കാണ് നായയുടെ ആക്ര മണം ഉണ്ടായത്.കഴിഞ്ഞയിടെ വാഹനത്തിൽ എത്തിച്ച്  ആരോ ഉപേക്ഷിച്ച നായകൾ എരുമേലിയിൽ അലഞ്ഞു തിരിഞ്ഞു ഭീതി പടർത്തുകയാണ്. ഇതിലുള്ള ഒരു നായയാണ് ആക്രമിച്ചത്. ഈ നായയെയാണ്  പിടികൂടിയതിനൊടുവിൽ ചത്തത്.