കാഞ്ഞിരപ്പള്ളി മേഖലയിൽ കോവിഡ് കണക്കുകൾ വീണ്ടും കുതിക്കുന്നു. ഞായറാ ഴ്ച്ച 323 പേർക്കാണ് കോവിഡ് സ്വീകരിച്ചത്.ഇതിൽ കാഞ്ഞിരപ്പള്ളിയിൽ മാത്രം 125 പേർക്ക് കോവിഡ് ബാധിച്ചു. കഴിഞ്ഞ ദിവസങ്ങളിലെ ആശ്വാസ കണക്കുകൾ മറിക ടക്കുന്നതാണിത്. ചിറക്കടവിൽ 48 പേർക്കും മുണ്ടക്കയത്ത് 38 പേർക്കും മണിമലയി ൽ 30 പേർക്കും എരുമേലിയിൽ 29 പേർക്കും പാറത്തോട്ടിൽ 22 പേർക്കും കോരു ത്തോട്ടിൽ 18 പേർക്കും കുട്ടിക്കലിൽ 14 പേർക്കും എലിക്കുളത്ത് 13 പേർക്കുമുൾപ്പെ ടെയാണ് മേഖലയിൽ 323 പേർക്ക് കോവിഡ് സ്വീകരിച്ചത്.

കോട്ടയം ജില്ലയില്‍  2324 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 2311 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ മൂന്ന് ആരോഗ്യ പ്രവർത്തകരും ഉൾപ്പെടുന്നു.സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ 13 പേര്‍ രോഗബാധിതരായി.  പുതിയതായി  8094 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.ടെസ്റ്റ് പോസിറ്റിവിറ്റി 28.7 ശതമാനമാണ്.
രോഗം ബാധിച്ചവരില്‍ 1049 പുരുഷന്‍മാരും 1010 സ്ത്രീകളും 265 കുട്ടികളും ഉള്‍പ്പെ ടുന്നു. 60 വയസിനു മുകളിലുള്ള 399 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.1447 പേ ര്‍ രോഗമുക്തരായി. 16922 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.  ഇതുവരെ ആകെ 143854 പേര്‍ കോവിഡ് ബാധിതരായി. 126282 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 58113 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.