കാഞ്ഞിരപ്പള്ളി രൂപതയിലെ മുതിര്‍ന്ന വൈദികനായ ഫാ.മാത്യു പിണമ റുകില്‍ (82) നിര്യാതനായി. മൃതസംസ്‌കാരശുശ്രൂഷകള്‍ ചൊവ്വാഴ്ച്ച (6.5.2021) രാവിലെ 10.30ന് മാര്‍ ജോസ് പുളിക്കല്‍, മാര്‍ മാത്യു അറയ്ക്കല്‍ എന്നിവരുടെ കാര്‍മ്മികത്വത്തില്‍ കാഞ്ഞിരപ്പള്ളി കത്തീദ്രല്‍ മഹാജൂബി ലി ഹാളിലാരംഭിച്ച് കത്തീദ്രല്‍ പള്ളിയില്‍ 11 മണിക്കുള്ള ശുശ്രൂഷകളെത്തു ടര്‍ന്ന് മൃതദേഹം സംസ്‌കരിക്കുന്നതുമാണ്.

പിണമറുകില്‍ പരേതരായ കുരുവിള-ത്രേസ്യ ദമ്പതികളുടെ മകനായി ജനി ച്ച് 1967 മാര്‍ച്ച് 13ന് പൗരോഹിത്യം സ്വീകരിച്ച അദ്ദേഹം മണിമല ഹോളി മേജയ് പള്ളിയില്‍ അസിസ്റ്റന്റ് വികാരി, ചെമ്മണ്ണ്, പുന്നവേലി, തെക്കു പാറ, രാജഗിരി, ആലംപള്ളി, പുളിങ്കട്ട, അമ്പൂരി, തരകനാട്ട്കുന്ന്, മുണ്ടക്ക യം, നിര്‍മ്മലഗിരി, വണ്ടന്‍പതാല്‍, കരിക്കാട്ടൂര്‍,ഇളങ്ങുളം,ചിറ്റാര്‍ കൂത്താ ട്ടുകളം, മീന്‍കുഴി,സീതത്തോട്,ആനക്കല്‍,ചെങ്ങളം,പൊന്‍കുന്നം, കുന്നുംഭാ ഗം എന്നീ ഇടവകകളില്‍ വികാരിയായും കാഞ്ഞിരപ്പള്ളി രൂപതാ പ്രൊ ക്യു റേറ്റര്‍, രൂപതാ ആലോചനാസമിതിയംഗം, ഫിനാന്‍സ് കമ്മിറ്റിയംഗം, ഫാമിലി അപ്പസ്‌തോലേറ്റ് ഡയറക്ടര്‍, മൈനര്‍ സെമിനാരി ആദ്ധ്യാത്മിക നിയന്താവ് എന്നീ നിലകളില്‍ ശുശ്രൂഷ നിര്‍വഹിച്ചു. കാഞ്ഞിരപ്പള്ളി വിയാ നി ഹോമില്‍ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു.

സി.കാന്‍ഡിഡ എസ്.എച്ച് (സ്വിറ്റ്‌സര്‍ലാന്‍ഡ്), ത്രേസ്യാമ്മ പടന്നമാക്കല്‍ (ഭരണങ്ങാനം), പ്രൊഫ.പി.കെ.കുരുവിള (കാഞ്ഞിരപ്പള്ളി), പരേതനായ ഡോമിനിക് (കാരാക്കുറിശ്ശി) എന്നിവര്‍ സഹോദരങ്ങളാണ്. ഫാ.തോമസ് പിണമറുകില്‍ പിതൃസഹോദരനാണ്. സി.സിറിയക് എഫ്.സി.സി, പതേര രായ സി.സേവ്യര്‍ എഫ്.സി.സി, സി.ബ്രിട്ടോ എഫ്.സി.സി. എന്നിവര്‍ പിതൃ സഹോദരിമാരുമാണ്.മൃതസംസ്‌കാരശുശ്രൂഷകള്‍ കൃത്യമായ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ടായിരിക്കും നടത്തപ്പെടുന്നത്.