ചാമംപതാൽ: കൊല്ലം ജില്ലയിലെ പുനലൂരിൽ നിന്നും ഇന്നലെ ഉച്ചയ്ക്ക് ടിപ്പർ ലോറി മോഷ്ടിച്ച മോഷ്ടാവിനെ നാട്ടുകാരുടെ തന്ത്രപരമായ ഇടപെടലിലൂടെ പിടികൂടി. തല ശ്ശേരി സ്വദേശി കോഴിക്കേട്ടേക്ക് കടത്താൻ ശ്രമിച്ച ലോറിയാണ് നാട്ടുകാർ പിടികൂടി യത്. സമീപത്തെ ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ കയറിയ പ്രതിയുടെ പെരുമാറ്റത്തി ൽ സംശയം തോന്നിയ പ്രദേശവാസികൾ തടഞ്ഞ് വെച്ച് മണിമല പോലീസിൽ വിവ രം അറിയിച്ചു. പോലീസ് എത്തി വിശദമായ അന്വേഷണത്തിലാണ് ലോറി മോഷ്ടിച്ച താണെന്നറിയുന്നത്.ജോസഫ് എബ്രഹാം,സുജാൽ കരിങ്ങനാടൻ അടക്കമുള്ളവരുടെ സമയോചിത ഇടപെടലാണ് പ്രതിയെ പിടി കൂടാൻ സഹായിച്ചത്.