വർഗ്ഗീയതയും, ഇൻഡ്യൻ രാഷ്ട്രീയവും എന്ന വിഷയത്തിൽ സിപിഐ എം കാഞ്ഞി രപ്പള്ളി നിയോജക മണ്ഡലം കമ്മറ്റി നേതൃത്വത്തിൽ സെമിനാർ സംഘടിപ്പിച്ചു. കാ ഞ്ഞിരപ്പള്ളി സർക്കിൾ സഹകരണ യൂണിയൻ ഹാളിൽ നടന്ന സെമിനാർ ദേശാഭി മാനി ജനറൽ മാനേജർ കെ ജെ തോമസ് ഉദ്ഘാടനം ചെയ്തു. പത്തനംതിട്ട സിപിഐ (എം) ലോക് സഭാ മണ്ഡലം സെക്രട്ടറി രാജു എബ്രഹാം വിഷയം അവതരിപ്പിച്ചു. മാത്തുക്കുട്ടി അധ്യക്ഷനായി. സി പി ഐ എം ജില്ലാ കമ്മിറ്റിയംഗങ്ങളായ ഷമീം അഹമ്മദ്, അഡ്വ.ഗിരീഷ് എസ് നായർ, വി ജി ലാൽ എന്നിവർ സംസാരിച്ചു.