സി.പി.ഐ കാഞ്ഞിരപ്പള്ളി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഗ്രോബാഗുകളും, പ ച്ചക്കറിവിത്തുകളും വിതരണം ചെയ്തു.ലോക് ഡൗൺ മൂലം വരാൻ പോകുന്ന ഭക്ഷ്യ പ്രതിസന്ധിയിൽ നിന്നും നാടിനെ രക്ഷിക്കുക, ഒപ്പം ജൈവ പച്ചക്കറി കൃഷി പ്രോത്സാ ഹിക്കുക എന്ന ലക്ഷ്യവും കൂടി മുൻനിർത്തിയായിരുന്നു ഗ്രോബാഗുകളുടെയും പച്ച ക്കറിവിത്തുകളുടെയും വിതരണം.
സി.പി.ഐ ജില്ലാ സെക്രട്ടറി സി.കെ ശശിധരൻ കിസാൻ സഭ മണ്ഡലം സെക്രട്ടറിരാജൻ ചെറുകാപ്പള്ളിക്ക് കൈമാറി മണ്ഡലതല ഉദ്ഘാടനം നിർവ്വഹിച്ചു. മണ്ഡലം സെക്രട്ടറി എം.എ ഷാജി അധ്യക്ഷത വഹിച്ചു.ഒ.പി.എ സലാം, വി.ബി ബിനു, മോഹൻ ചേന്ദം കുളം എന്നിവർ പങ്കെടുത്തു.