കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ കോവിഡ് ചികിത്സയ്ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നു. ആശുപത്രിയിലെ മെഡിക്കല്‍ വാര്‍ഡിലാണ് കോവിഡ് ചികിത്സാ കേന്ദ്രം സജ്ജമാക്കുന്നത്. നിരീക്ഷണത്തിന് 5 കിടക്കകള്‍ ഉള്‍പ്പെടെ 40 കിടക്കകളാണ് ക്രമീകരിക്കുന്നത്. ഓക്‌സിജന്‍ സൗകര്യം ഘടിപ്പിക്കുന്നതിനുള്ള പണികളാണ് നടന്നു വരുന്നത്. കോവിഡ് ചികിത്സയില്‍ കഴിയുന്നവര്‍ക്കുള്ള ഭക്ഷണം, മരുന്ന്, ആവശ്യമായ മറ്റ് ഉപകരണങ്ങള്‍ വാഴൂര്‍ ബ്ലോക്ക് പഞ്ചായത്താണ് സജ്ജമാക്കുന്നത്. അടുത്ത ആഴ്ച പ്രവര്‍ത്തനം ആരംഭിക്കാനുള്ള തയാറെടുപ്പിലാണ് അധികൃതര്‍.