പാറത്തോട് ഗ്രാമപഞ്ചായത്തിലെ 16ാം വാര്‍ഡ് കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപി ച്ചതോടെ പൊന്മല ഭാഗത്തേക്കുള്ള റോഡുകള്‍ അടച്ചു. വാര്‍ഡിലെ ആനക്കല്ല് ഭാഗത്ത്നി യന്ത്രണങ്ങളില്ല. ആനക്കല്ല് ഇല്ലിച്ചുവടില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെ മുതല്‍  ആന ത്താനം ഗേറ്റ് വരെയുള്ള ഭാഗമാണ് അടച്ചിരിക്കുന്നത്. പൊന്മലയില്‍ നിന്ന് ആനക്കല്ല് സെന്റ് ആന്റണീസ് പള്ളി റോഡും അടച്ചു. 14 ദിവസത്തേക്ക് കണ്ടെയ്ന്‍മെന്റ് സോ ണായി പ്രഖ്യാപിച്ച വാര്‍ഡിലുള്ളവര്‍ പുറത്തേക്ക് ഇറങ്ങുന്നത് കര്‍ശനമായി നിരോധി ച്ചു. ബ്ലോക്ക് പഞ്ചായത്തംഗം ജോളി മടുക്കക്കുഴിയുടെയും പോലീസിന്റെയും പഞ്ചായ ത്തിന്റെയും നേതൃത്വത്തില്‍ ശനിയാഴ്ച ഉച്ചയോടെ റോഡുകള്‍ അടച്ചു.
കണ്ടെയെന്‍മെന്റ് സോണിലെ നിര്‍ദ്ദേശങ്ങള്‍ അറിയിച്ച് മേഖലയില്‍ അനൗണ്‍സ്‌മെന്റ് നടത്തി. 16ാം വാര്‍ഡില്‍ പൊന്മല ഭാഗത്ത് ലോറി ഡ്രൈവര്‍ക്കാണ് രോഗം ആദ്യം സ്ഥി രീകരിച്ചത്. പിന്നീട് ഇയാളുടെ ഭാര്യക്കും മക്കള്‍ക്കും ബന്ധുക്കളായ രണ്ട് പേര്‍ക്ക് രോ ഗം സ്ഥിരീകരിച്ചതോടെയാണ് വാര്‍ഡ് കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചത്. ഇ വര്‍ താമസിക്കുന്ന സ്ഥലത്തേക്കുള്ള സ്വകാര്യ റോഡും പൂര്‍ണ്ണമായി അടച്ചു. ആവശ്യ സാധനങ്ങളും മറ്റും എത്തിക്കുന്നതിന് എട്ട് വോളണ്ടിയര്‍മാരെയും ചുമതലപ്പെടുത്തി. ഗ്രാമപഞ്ചായത്തിലെ നാലാമത്തെ കണ്ടെയ്ന്‍മെന്റ് സോണാണ് 16ാം വാര്‍ഡ്. നേരത്തെ പഞ്ചായത്തിലെ ഏഴ്, എട്ട്, ഒന്‍പത് വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാ പിച്ച് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.
കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തിലെ 18ാം വാര്‍ഡില്‍ കോവിഡ് സ്ഥിരീകരിച്ച ഒരു കു ടുംബത്തിലെ മൂന്ന് പേരുടെയും രണ്ടാമത്തെ പരിശോധനയില്‍ നെഗറ്റീവായി. കണ്ടെ യ്ന്‍മെന്റ് സോണായ മേഖലയില്‍ നിയന്ത്രണം തുടരും. ഗ്രാമപഞ്ചായത്തിലെ ടൗണിലും ഒന്നാം മൈലിലും കോവിഡ് സ്ഥിരീകരിച്ചവരുടെ സമ്പര്‍ക്ക പട്ടികയിലുള്‍പ്പെട്ട 88 പേ രുടെ ആന്റിജന്‍ പരിശോധനയില്‍ മുഴുവന്‍ പേരുടെയും പരിശോധന ഫലം നെഗറ്റീ വായി.
പാറത്തോട് ഗ്രാമപഞ്ചായത്തിലെ എട്ടാം വാര്‍ഡില്‍ മൂന്ന് പേര്‍ക്ക് കൂടി കോവിഡ് സ്ഥി രീകരിച്ചു. സമ്പര്‍ക്ക പട്ടികയില്‍ ഏര്‍പ്പെട്ട 101 പേരുടെ ശനിയാഴ്ച നടത്തിയ ആന്റി ജന്‍ പരിശോധനയിലാണ് മൂന്ന് പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. പഞ്ചായത്തിലെ എഴ്, എട്ട്, ഒന്‍പത് വാര്‍ഡുകളിലെ രോഗം സ്ഥിരീകരിച്ചവരുടെ പ്രഥമിക സമ്പര്‍ക്ക പട്ടി കയില്‍ ഉള്‍പ്പെട്ടവരുടെ പരിശോധനയാണ് നടത്തിയത്. കണ്ടെയന്‍മെന്റ് സോണായ മേ ഖലയിലെ നിയന്ത്രണങ്ങള്‍ തുടരും.