കാഞ്ഞിരപ്പള്ളി താലൂക്കോഫീസിൽ നടക്കുന്ന താലൂക്ക് വികസന സമിതി യോഗം പ്രഹസനമെന്ന് ആരോപണം. ഇന്നലെ പരാതി നൽകാൻ എത്തിയവരാണ് യോഗത്തിൻ ഉന്നയിച്ചത്. യോഗത്തിന് ത്രിതല പഞ്ചായത്ത് പ്രതിനിധികളോ ഉദ്യോഗസ്ഥർ ചുമതല പ്പെടുത്തുന്നവരോ ഹാജരാകാൻ തയാറായില്ല. ഇത് പരാതിക്കാരോടുള്ള അവഗണന യാണെന്ന് യോഗത്തിനെത്തിയവർ പറഞ്ഞു. വിവിധ സർക്കാർ വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥരോ ഇവർ നിർദേശിക്കുന്നവരോ യോഗത്തിന് എത്തില്ല. താലൂക്കിന്‍റെ പരിധിയിലുള്ള ജനപ്രതിനിധികളും പങ്കെടുത്തില്ല. പല തവണ പരാതി നൽകിയിട്ടും പരാഹാരമുണ്ടാകത്തതിനാൽ ആരും ഇപ്പോൾ വികസന സമിതി യോഗത്തിൽ പരാതി നൽകാൻ തയാറല്ല.

മുന്പ് 30 ലേറെ പരാതികളാണ് യോത്തിൽ എത്തുന്നത്. എന്നാൽ, ഇന്നലെ ഏഴു  പരാ തികളാണ് യോഗത്തിൽ നൽകിയത്. ഇതിൽ കർഷകരെ ബാധിക്കുന്ന തോട്ടം- പുരയിടം വിഷയം, മുണ്ടക്കയം, കാഞ്ഞിരപ്പള്ളി കംഫർട്ട് സ്റ്റേഷുകൾ സംബന്ധിച്ച് രണ്ട് പരാതി കൾ, മുണ്ടക്കയം കോസ് വേ,  പൊതു മാർക്കറ്റ്, ബസ് സ്റ്റാൻഡിലെ കൈയേറ്റം, വിദ്യാർ ഥികളെ കയറ്റാത്തെ ഇരിക്കാനായി ബസുകൾ കാഞ്ഞിരപ്പള്ളി ബസ് സ്റ്റാൻഡിൽ കയറാ ത്തെ പോകുന്നത് തുടങ്ങിയ പരാതികളാണ് ഇന്നലെ നടന്ന താലൂക്ക് വികസന സമിതി യോഗത്തിലെത്തിയത്. ഡെപ്യൂട്ടി തഹസിൽദാർ സുനിൽ കുമാറിന്‍റെ നേതൃത്വത്തിൽ ഭൂരേഖ തഹസിൽദാർ കെ. ഗീതാകുമാരി അധ്യക്ഷത വഹിച്ചു.