കോവിഡ് ബാധിച്ച് നാലു മാസത്തിലേറെയായി ചികിത്സയിലായിരുന്ന കാഞ്ഞിരപ്പള്ളി കുന്നുംഭാഗം സ്വദേശി ജിയോമോൻ ജോസഫ് (46)വിടവാങ്ങി. കഴിഞ്ഞ മാർച്ച് മാസത്തി ൽ കോവിഡ് ബാധിതനായി ഹോസ്പിറ്റലിൽ പ്രവേശിക്കപ്പെട്ട ജിയോമോൻ അതീവ ഗു രുതരാവസ്ഥയിൽ വിവിധ ഹോസ്പിറ്റലുകളിലായി ചികിത്സയിലായിരുന്നു. ഇന്നലെ രാത്രി എട്ടരയോടെയാണ് മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ജിയോമോൻ ഡയ ബെറ്റിക് രോഗബാധിതൻ കൂടിയായിരുന്നതിനാൽ  കോവിഡിന്റെ ചികിത്സകൾ ശരിയാ യി ഫലിക്കാത്ത നിലയിലായിരുന്നു. അതീവഗുരുതരാവസ്ഥയിൽ വിവിധ ഹോസ്പിറ്റ ലുകളിലായി ചികിത്സയിലായിരുന്ന ജിയോമോൻ  കേംബ്രിഡ്ജ് പാപ്വർത്ത് ഹോസ്പി റ്റലിൽ എക്മാ ട്രീറ്റ്മെന്റിലായിരിക്കവെയാണ് മരണത്തിനു കീഴടങ്ങിയത്.

ഭാര്യ സ്മിത. മൂന്ന് മക്കളാണ്.  ശവസംസ്കാരം സംബന്ധിച്ചുള്ള വിവരങ്ങൾ അറിവാ യിട്ടില്ല. നാട്ടിലേക്ക് കൊണ്ടുപോകുവാൻ ശ്രമിക്കുന്നതായി അടുത്ത സുഹൃത്തുക്കൾ അറിയിച്ചു.