വാഴൂരിൽ കുടുംബ കലഹത്തെ തുടർന്ന് റിട്ട.പട്ടാളക്കാരൻ ആറു പേരെ ആക്രമിച്ചു.
രണ്ടു പേർക്ക് വെട്ടേറ്റു. അയൽവാസികളെയും ബന്ധുക്കളെയും, സ്ഥലതെത്തിയ പോ ലീസുകാരനെയുമാണ് ആക്രമിച്ചത്.കൊടുങ്ങൂർ ക്ഷേത്രത്തിന് സമീപം ഇടയ്ക്കാട്ട് വീ ട്ടിൽ വിനോദാണ് ആക്രമിച്ചത്.
വിനോദിന്റെ ഭാര്യ ,ഭാര്യാ മാതാവ്  ഭാര്യയുടെ സഹോദരി പ്രിയ,അയൽവാസി, വി നോദിൻ്റെ  മകൻ അനന്തു ,പള്ളിക്കത്തോട് പോലീസ് സ്‌റ്റേഷനിലെ എ.എസ്.ഐ. എ ന്നിവരെയാണ് ആക്രമിച്ചത്.വിനോദും ഭാര്യയുമായി വാക്കുതർക്കം ഉണ്ടായി. തുടർന്ന് ഭാര്യ അയൽ  വീട്ടിലേക്ക് പോയി. പിന്നാലെ വാക്കത്തിയുമായെത്തിയ വിനോദ്   പ്രീതി യെ അവിടെ വച്ച് ആക്രമിക്കുകയായിരുന്നു.പിടിച്ചു മാറ്റാൻ എത്തിയവരെയും വിനോ ദ് ആക്രമിച്ചു.
അയൽവാസി രാധാമണിയുടെ തലയ്ക്കും, പ്രിയയുടെ കൈയ്ക്കും മുറിവേറ്റു. സംഭവ ത്തെ തുടർന്ന് നാട്ടുകാർ പള്ളിക്കത്തോട് പോലീസിൽ വിവരമറിയിച്ചു. പ്രകോപിതനാ യ വിനോദ് സ്ഥലതെത്തിയ എ.എസ്.ഐ. അജി പി.ഏലിയാസിനെയും ആക്രമിക്കുക യായിരുന്നു. കൈയ്ക്കും തലയ്ക്കും വെട്ടേറ്റ പ്രിയ, രാധാമണി എന്നിവർ കോട്ടയത്തെ സ്വകാര്യാശുപത്രിയിൽ ചികിത്സയിലാണ്. കോടതിയിൽ ഹാജരാക്കിയ വിനോദിനെ റിമാൻഡ് ചെയ്തു.