അര്‍പ്പണ മനോഭാവവും കഠിനാധ്വാനവും ഉണ്ടെങ്കില്‍ നേട്ടങ്ങള്‍ കൈവരിക്കാമെന്ന്
ഡോ. സിബിച്ചന്‍ കെ. മാത്യു. ഐ.ര്‍.എസ്.

കുട്ടികളില്‍ അര്‍പ്പണ മനോഭാവവും കഠിനാധ്വാനവും ഉണ്ടെങ്കില്‍ ഉജ്ജ്വല നേട്ടങ്ങള്‍ കൈവരിക്കാമെന്ന് സ്കൂളിന്റെ പൂര്‍വ വിദ്യാര്‍ഥി കൂടിയായ ഡോ. സിബിച്ചന്‍ കെ. മാത്യു ഐ.ര്‍.എസ്. കാഞ്ഞിരപ്പള്ളി എ.കെ.ജെ.എം. ഹയര്‍ സെക്കണ്ടറി സ്കൂളില്‍ 59 മതു വാര്‍ഷികാഘോഷവും, ക്രിസ്മസ് ദിനാഘോഷവും സ്കൂളിന്റെ ഡയമണ്ട് ജൂബിലിയുടെ ഉത്ഘാടനവും നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്കൂള്‍ മാനേജര്‍ ഫാ.സ്റ്റീഫന്‍ സി. തടം എസ്.ജെ. സ്വാഗതം ആശംസിച്ചു. കാഞ്ഞിരപ്പള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീമതി ഷക്കീല നസീര്‍, പി.ടി.എ. പ്രസിഡന്റ്‌ ശ്രീ ജോഷി അഞ്ചാനാട്ടു എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. കലാ കായിക മേഖലകളില്‍ ജില്ലാ സംസ്ഥാന തലങ്ങളില്‍ മാറ്റുരച്ച കലാ പരിപാടികള്‍ വേദിയിലവതരിപ്പിച്ചു. സംസ്ഥാന സ്കൂള്‍ യുവജനോത്സവത്തില്‍ എ. ഗ്രേഡ് നേടിയ വിദ്യാര്‍ഥികളെ അനുമോദിച്ചു. കരോള്‍ ഗാനങ്ങളാല്‍ ഭക്തി നിര്‍ഭരമായ വേദിയിലേയ്ക്ക് അന്‍പതോളം ക്രിസ്മസ് പാപ്പാമാര്‍ സമ്മാനപ്പോതികളുമായി കടന്നുവന്നു. തുടര്‍ന്ന് കേക്ക് വിതരണം നടത്തി. സ്കൂള്‍ പ്രിന്‍സിപ്പാള്‍ ഫാ. സാല്‍വിന്‍ അഗസ്റ്റിന്‍ എസ്.ജെ. സമാധാന ദീപതോടൊപ്പം 59 വര്‍ണ്ണ ബലൂണുകള്‍ ഉയര്‍ത്തി ഡയമണ്ട് ജൂബിലി ആഘോഷ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു.