എരുമേലി : രാജ്യത്തിൻറ്റെ മതേതരത്വത്തിന് മാതൃകയായ എരുമേലിയിലെ മതസൗഹാ ർദ സ്മരണയുടെ ചന്ദനക്കുടാഘോഷത്തിന് നൈനാർ മസ്ജിദിൽ കൊടി ഉയർന്നു. ശബരി മലയിലേക്ക് എത്തുന്ന അയ്യപ്പഭക്തർ നൈനാർ മസ്ജിദിനെ ആദരവോടെ വലം ചുറ്റിയ തിന് ശേഷമാണ് എരുമേലിയിൽ പേട്ടതുളളി ശാസ്താ ക്ഷേത്രത്തിലെത്തുന്നത്. കാലങ്ങളാ യുളള ഈ അനുഷ്ഠാനത്തിന് മുസ്ലിം ജമാഅത്ത് പകരുന്ന പ്രത്യാഭിവാദനമാണ് ചന്ദന ക്കുടാഘോഷം.

കൊടിയേറി പത്താംനാളാണ് ചന്ദനക്കുടാഘോഷം. പത്തിന് മന്ത്രി എ സി മൊയ്തീൻ ആ ഘോഷങ്ങൾ ഉദ്ഘാടനം ചെയ്യും. പിറ്റേന്ന് നടക്കുന്ന അമ്പലപ്പുഴ-ആലങ്ങാട്ട് സംഘങ്ങ ളുടെ പേട്ടതുളളലിന് സ്വാഗതമർപ്പിക്കൽ കൂടിയാണ് ചന്ദനക്കടാഘോഷം. ഉച്ചകഴി ഞ്ഞ് നാടെങ്ങുമെത്തുന്ന മാലിസ ഘോഷയാത്രയോടെയാണ് ചന്ദനക്കുടാഘോഷം ആരംഭിക്കു ന്നത്. വൈകിട്ട് മസ്ജിദിൽ നിന്നും ആരംഭിക്കുന്ന ചന്ദനക്കുട റാലിയെ കൊച്ചമ്പലത്തി ലും വലിയമ്പലത്തിലും സ്വീകരിക്കുന്നത് നാടിൻറ്റെ മതസൗഹാർദത്തിന് തിളക്കമേറുന്ന കാഴ്ചയാണ്.പിറ്റേന്ന് പേട്ടതുളളൽ സംഘങ്ങൾ ഭക്ത്യാദരപൂർവം മസ്ജിദിന് പ്രണാമമർപ്പിക്കുന്ന കാഴ്ച രാജ്യത്തെ മതേതരത്വത്തിൻറ്റെ പ്രതീകമായാണ് വാഴ്ത്തപ്പെടുന്നത്. ശബരിമല തീർത്ഥാടനത്തിൻറ്റെ നാൾവഴികൾ തുടങ്ങിയ കാലം മുതൽ തുടരുന്നതാണ് എരുമേലി യിൽ ചന്ദനക്കുടാഘോഷവും പേട്ടതുളളലും. പണ്ട് പേട്ടതുളളലിനായി എരുമേലിയിൽ ദിവസങ്ങളോളം തങ്ങിയ ശേഷം ഒരുമിച്ച് സംഘമായാണ് ഭക്തർ ഘോരവനത്തിലൂടെ ശബരിമലയാത്ര ആരംഭിച്ചിരുന്നത്.

ഭക്തരെ യാത്രയാക്കാൻ നാട്ടുകാരൊത്തുകൂടിയിരുന്ന പതിവ് പിന്നീട് ചന്ദനക്കുടാഘോ ഷമായി മാറുകയായിരുന്നു. മഹിഷിനിഗ്രഹ സ്മരണയായി അവസാനം നടക്കുന്ന പേട്ട തുളളൽ ഐതീഹ്യസ്മരണയോടെ ചരിത്രപ്രസിദ്ധമായതിനൊപ്പം ചന്ദനക്കുടാഘോഷ ത്തിനും കീർത്തി വർധിച്ചു. പേട്ടതുളളലോടെ എരുമേലി വിജനമായി തീർത്ഥാടനകാലം അവസാനിക്കുന്ന പതിവ് മാത്രം ഇപ്പോഴില്ല. മകരജ്യോതി ദർശനം വരെ ഭക്തസംഘ ങ്ങൾ പേട്ടതുളളും.ജ്യോതി ദർശനത്തോടെ ശബരിമലയിലും ഒപ്പം എരുമേലിയിലും തീർത്ഥാടനകാലം സമാ പിക്കും. നൈനാർ മസ്ജിദിൽ ജമാഅത്ത് പ്രസിഡൻറ്റ് പി എ ഇർഷാദ് കൊടിയേറ്റ് നിർ വഹിച്ചു. നേർച്ചപ്പാറ, നേർച്ചപ്പാറ മസ്ജിദ്, ചരള മസ്ജിദ് എന്നിവിടങ്ങളിലും അനുബ  ന്ധമായി കൊടിയേറ്റ് നടന്നു. മതസാഹോദര്യത്തോടെ നാടൊന്നാകെ പങ്കുചേരുന്ന ചന്ദന ക്കുടാഘോഷത്തിനും പേട്ടതുളളലിനും ജില്ലാ ഭരണകൂടത്തിൻറ്റെ നേതൃത്വത്തിലാണ് ക്രമീകരണങ്ങൾ നടത്തുന്നത്.

മതമൈത്രിയുടെ പ്രതീകമായ എരുമേലി ചന്ദനക്കുടാഘോഷത്തിന് നൈനാർ മസ്ജിദിൽ കൊടിയുയരുന്നത് അയ്യപ്പഭക്തർ കണ്ടത് ശരണാരവങ്ങളോടെ.  നൈനാർ പളളിയിൽ ജമാഅത്ത് പ്രസിഡൻറ്റ് പി എ ഇർഷാദ്, നേർച്ചപ്പാറയിൽ സെക്കട്ടറി സി യു അബ്ദുൽ കെരീം, നേർച്ചപ്പാറ പളളിയങ്കണത്തിൽ വൈസ് പ്രസിഡൻറ്റ് വി പി അബ്ദുൽകെരീം, ചരള മസ്ജിദിൽ പ്രസിഡൻറ്റ് പി പി ലത്തീഫ് എന്നിവർ കൊടിയേറ്റ് നിർവഹിച്ചു. ചരളയിൽ ട്രഷറാർ കെ എ അബ്ദുൽസലാം, നൗഷാദ് കുറുങ്കാട്ടിൽ, അഡ്വ.പി എച്ച് ഷാജഹാൻ, നാസർ പനച്ചി, നിസാർ പ്ലാമൂട്ടിൽ, ഹക്കീം മാടത്താനി, സി എ കെരീം, റെജി ചക്കാല, നൈസാം, അനീഷ് ഇളപ്പുങ്കൽ, റെഫീഖ് കിഴക്കേപ്പറമ്പിൽ, യൂസഫ് മലയിൽ തുടങ്ങിയവർ പങ്കെടുത്തു.