മണിമല : വിശുദ്ധ പൂജരാജാക്കന്മാരുടെ നാമധേയത്തിലുള്ള ചങ്ങനാശേരി അതിരൂപത യിലെ ഏക തീര്‍ഥാടന കേന്ദ്രമായ മണിമല ഹോളി മെയ്ജൈ ഫൊറോന പള്ളിയില്‍ വിശുദ്ധ പൂജരാജാക്കന്മാരുടെ തിരുനാളിന് വികാരി ഫാ. ആന്റണി നെരയത്ത് കൊടി യേറ്റി. തുടര്‍ന്ന് വിശുദ്ധ കുര്‍ബാന, പൂര്‍വ്വി കരുടെ അനുസ്മരണം, സിമിത്തേരി സന്ദര്‍ ശനം എന്നിവ നടന്നു
.
ജനുവരി 1 ന്നു മുതല്‍ നാലു വരെ രാവിലെ 5.45 നുംഏഴിനും വിശുദ്ധ കുര്‍ബാന. വൈ കുന്നേരം 5.45 ന് ബൈബിള്‍ കണ്‍വന്‍ഷന്‍. ജനുവരി അഞ്ചിന് വൈകുന്നേരം ഏഴിന് കറിക്കാട്ടൂര്‍ കപ്പേളയില്‍ നിന്നും നൂറുകണക്കിന് മുത്തുക്കുടകളുടെയും വാദ്യമേളങ്ങളു ടെയും അകമ്പടിയോടു കൂടി മണിമല ടൗണ്‍ ചുറ്റി പള്ളിയിലേയ്ക്ക് ആഘോഷമായ പ്രദ ക്ഷിണം. രാവിലെ 5.30, ഏഴിനും ഉച്ചകഴിഞ്ഞ് 3.30 നും വിശുദ്ധകുര്‍ബാന. വൈകുന്നേ രം അഞ്ചിന് കരിക്കാട്ടൂര്‍ കപ്പേളയില്‍ നൊവേന, രാത്രി ഒന്പതിന് കാഴ്ചവെയ്പ് പള്ളിയില്‍.