” ഒരു ഫോൺ വിളിയിൽ തീർക്കാവുന്ന കാര്യങ്ങൾ നോട്ട് ഫയലും, കറന്‍റ് ഫയലും എഴു തി കാലതാമസം വരുത്തി പ്രത്യേക മാനസികോല്ലാസം അനുഭവിക്കുന്ന മനോഭാവമുള്ള അപൂർവ്വം സർക്കാർ ഉദ്യോസ്ഥർ ഇന്നുമുണ്ട്. ഇത് ആധുനിക സമൂഹത്തിന്ന് ചേർന്നതല്ല ” എന്ന് പറഞ്ഞത് മുഖ്യമന്ത്രി പിണറായി വിജയനാണ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അനാവ ശ്യമായി സാധാരണക്കാരെ ബുദ്ധിമുട്ടിക്കുന്നെന്ന പരാതികള്‍ നിരന്തരം ഉയര്‍ന്നതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രി അന്ന് അങ്ങനെ പറഞ്ഞത്. 

അപേക്ഷ സമര്‍പ്പിച്ച് അഞ്ച് ദിവസത്തിനുള്ളില്‍ കൊടുക്കേണ്ട വിവാഹ സര്‍ട്ടിഫിക്കറ്റി ന് രണ്ട് മാസവും രണ്ട് ദിവസവും കഴിഞ്ഞിട്ടും മറുപടി നല്‍കാതെ ചിറക്കടവ് ഗ്രാമപ ഞ്ചായത്ത്. ദേശീയ സംസ്ഥാന സര്‍ക്കാരുകളുടെ നിരവധി ഫോട്ടോഗ്രാഫി അവാര്‍ഡുകള്‍ സ്വന്തമാക്കിയ സഖറിയാ ജോസഫിനാണ് പഞ്ചായത്ത് അധികൃതര്‍ സര്‍ട്ടിഫിക്കറ്റ് നിഷേ ധിച്ചത്.

” ഒരു ഫോൺ വിളിയിൽ തീർക്കാവുന്ന കാര്യങ്ങൾ നോട്ട് ഫയലും, കറന്‍റ് ഫയലും എഴു തി കാലതാമസം വരുത്തി പ്രത്യേക മാനസികോല്ലാസം അനുഭവിക്കുന്ന മനോഭാവമുള്ള അപൂർവ്വം സർക്കാർ ഉദ്യോസ്ഥർ ഇന്നുമുണ്ട്. ഇത് ആധുനിക സമൂഹത്തിന്ന് ചേർന്നതല്ല ” എന്ന് പറഞ്ഞത് മുഖ്യമന്ത്രി പിണറായി വിജയനാണ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അനാവ ശ്യമായി സാധാരണക്കാരെ ബുദ്ധിമുട്ടിക്കുന്നെന്ന പരാതികള്‍ നിരന്തരം ഉയര്‍ന്നതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രി അന്ന് അങ്ങനെ പറഞ്ഞത്. എന്നാല്‍ ഇന്നും സര്‍ക്കാര്‍ ഉദ്യോഗ സ്ഥര്‍ക്ക് ഇക്കാര്യത്തില്‍ യാതൊരുമാറ്റവും ഉണ്ടായിട്ടില്ലെന്ന് സഖറിയാ ജോസഫ് പറയുന്നു.

ചിറക്കടവ് ഗ്രാമപഞ്ചായത്തിലെ താമസക്കാരനാണ് സഖറിയാ ജോസഫ്. അദ്ദേഹത്തി ന്‍റെ മകള്‍ കാനഡയിലെ ബ്രിട്ടീഷ് കൊളംബിയ സര്‍വ്വകലാശാലയില്‍ ബിരുദ വിദ്യാര്‍ ത്ഥിനിയാണ്. കഴിഞ്ഞ  23 നായിരുന്നു മകളുടെ ബിരുദദാന ചടങ്ങ്. ആ ചടങ്ങില്‍ പങ്കെ ടുക്കുന്നതിനായി ഫാമിലി വിസക്ക് അപേക്ഷ നല്‍കുന്നതിന് വേണ്ടിയാണ് സഖറിയാ ജോസഫ് , ചിറക്കടവ് ഗ്രാമപഞ്ചായത്തില്‍ വിവാഹ സര്‍ട്ടിഫിക്കറ്റിനുള്ള അപേക്ഷ കഴിഞ്ഞ സെപ്തംബർ 29-ന് നല്‍കിയത്. അതിനായി അദ്ദേഹം തന്‍റെ വോട്ടർ ഐഡി, റേഷൻ കാർഡ്, ഡ്രൈവിംഗ് ലൈസൻസ്, ആധാർ കാർഡ്, പാൻ കാർഡ്, പാസ്പോർട്ട് ഇത്രയും വിവരങ്ങള്‍ സമര്‍പ്പിച്ചു. അപ്പോള്‍, അപേക്ഷയില്‍ ഉള്‍പ്പെടുത്താതിരുന്ന എസ്എസ്എല്‍സി ബുക്ക് ഉണ്ടെങ്കില്‍ മാത്രമേ ജനനതിയതി തെളിയിക്കാന്‍ പറ്റൂവെന്നായി പഞ്ചായത്ത് അധികൃതര്‍. അത് സംഘടിപ്പിച്ചപ്പോള്‍ എസ്എസ്എല്‍സി ബുക്കിലെ പേര് മാറ്റം പ്രശ്നമാണെന്നും സര്‍ട്ടിഫിക്കറ്റ് തരാന്‍ പറ്റില്ലെന്നുമായി ഉദ്യോഗസ്ഥര്‍. തുടര്‍ന്ന് പേര് മാറ്റിയെന്ന് തെളിയിക്കുന്ന ഗസറ്റ് വിജ്ഞാപനത്തിന്‍റെ കോപ്പി നല്‍കിയെങ്കിലും സഖറിയാ ജോസഫ് എന്ന പേരില്‍ വിവാഹ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ കഴിയില്ലെന്നും മറിച്ച് സ്കറിയാ ജോസഫ് എന്ന എസ്എസ്എല്‍സി ബുക്കിലുള്ള പേരില്‍ മാത്രമേ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ കഴിയൂവെന്നും പറഞ്ഞിരിക്കുകയാണ് പഞ്ചായത്ത് അധികൃതര്‍. ഇതിനിടെ രണ്ട് മാസവും രണ്ട് ദിവസവും കടന്ന് പോയി. മകളുടെ ബിരുദദാന ചടങ്ങും കഴിഞ്ഞു. എന്നിട്ടും തനിക്ക് വിവാഹ സര്‍ട്ടിഫിക്കറ്റ് മാത്രം ലഭിച്ചില്ലെന്ന് സഖറിയാ ജോസഫ് പറയുന്നു.

11.12.1989 ലാണ് തന്‍റെ വിവാഹം നടന്നത്. അക്കാലത്ത് വിവാഹം രജിസ്റ്റര്‍ ചെയ്യണമെ ന്ന നിയമം ഇല്ലായിരുന്നു. എന്നാല്‍, പിന്നീട് ആ നിയമം സര്‍ക്കാര്‍ കൊണ്ടുവന്നു. എ ന്നാല്‍, തനിക്കത് രജിസ്റ്റര്‍ ചെയ്യാന്‍ കഴിഞ്ഞില്ലെന്ന് സഖറിയാ തോമസ് പറഞ്ഞു. തുടര്‍ ന്ന് ഇപ്പോള്‍ അപേക്ഷിച്ചപ്പോള്‍, അപേക്ഷ നല്‍കാന്‍ വൈകിയതിനുള്ള ഫൈനും അടച്ചു. പക്ഷേ ഓരോ ദിവസം പഞ്ചായത്ത് ഓഫീസിലേക്ക് ചെല്ലുമ്പോഴും പുതിയ പുതിയ കാ ര്യങ്ങള്‍ പറഞ്ഞ് സര്‍ട്ടിഫിക്കറ്റ് പഞ്ചായത്ത് അധികൃതര്‍ വൈകിക്കുകയാണെന്നും സഖറിയ പറയുന്നു.