കാഞ്ഞിരപ്പള്ളി: കിഴക്കൻ മേഖലയിലെ യാത്രാക്ലേശം പരിഹരിക്കുവാൻ അടിയന്തിര നടപടി വേണമെന്ന് യാത്രക്കാർ.ദേശീയപാത 183ൽ ഉൾപ്പെട്ട കോട്ടയം – കുമളി ,പൊ ൻകുന്നം – കാഞ്ഞിരപ്പള്ളി – എരുമേലി-റാന്നി – പത്തനംതിട്ട -പുനലൂർ, മുണ്ടക്കയം – കുട്ടിക്കൽ – ഏന്തയാർ – ഇളംങ്കാട് ടോപ്പ്, മുണ്ടക്കയം – പുഞ്ചവയൽ – 504 കോളനി ,മു ണ്ടക്കയം – കോരുത്തോട് – കുഴിമാവ്, എരുമേലി-മുക്കുട്ടു തറ – പമ്പാവാലി, പൊൻകു ന്നം – ചാമംപതാൽ – കൊടുങ്ങൂർ, കോട്ടയം – കൊടുങ്ങൂർ – ചാമംപതാൽ – മണിമല – റാന്നി, കാഞ്ഞിരപ്പള്ളി – വിഴിക്കിത്തോട് – ചേനപ്പാടി തുടങ്ങിയ റൂട്ടുകളിൽ സർവ്വീ സ് നടത്തി കൊണ്ടിരുന്ന കെ എസ് ആർ ടി സി – സ്വകാര്യ ബസ്സുകൾ പലതും ഓടാ തെ വന്നതോടെയാണ് നഗര-ഗ്രാമപ്രദേശങ്ങളിൽ ബസ് യാത്രാ സൗകര്യമില്ലാതെ യാ ത്രക്കാർ വളരെയധികം ബുദ്ധിമുട്ടുന്നത്. അമിത കൂലി നൽകി ഓട്ടോ-ടാക്സി വാഹന ങ്ങളെ ആശ്രയിക്കേണ്ട ഗതികേടിലാണ് യാത്രക്കാർ .കോവിഡ് വന്നതോടെയാണ് കെ എസ് ആർ ടി സി – സ്വകാര്യ ബസ്സുകൾ സർവ്വീസ് മുടക്കിയത്. ഗ്രാമപ്രദേശങ്ങളിലേ ക്കുള്ള സ്വകാര്യ ബസ്സുകൾ പലതും പാതിവഴിയിൽ സർവ്വീസ് നിർത്തി വെയ്ക്കുക പതിവാണ്.

കോവിഡിനു മുമ്പ് കോട്ടയം – കുമളി റൂട്ടിൽ പകൽ സമയത്ത് ഓരോ അരമണിക്കൂ റും രാത്രി 11 ന് ശേഷം ഓരോ മണിക്കൂർ ഇടവിട്ടും ചെയിൻ സർവ്വീസുകൾ നടത്തി യിരുന്നു. ഇപ്പോൾ ഇതിൽ പകുതി പോലും ഓടാത്ത സ്ഥിതിയാണ്. യാത്രക്കാർ ബസ് കാത്ത് മണിക്കുറുക്കളോളം വഴിയിൽ കാത്തുനിൽക്കേണ്ട ഗതികേടിലാണ് .കോവി ഡിനു മുന്നിലുള്ള യാത്രാ സൗകര്യമൊരുക്കണമെന്നുള്ളതാണ് യാത്രക്കാരുടെ ആവശ്യം.