ഇടത് പക്ഷ സർക്കാരിനെതിരെ നടക്കുന്ന അപവാദ പ്രചാരണങ്ങളെ ചെറുക്കുക എന്ന മുദ്രവാക്യവുമായി സിപിഐ എം വാഴൂർ ഏരിയ കമ്മിറ്റി  വാഹന പ്രചാരണ ജാഥ സംഘടിപ്പിച്ചു.ഏരിയാ സെക്രട്ടറി വി ജി ലാൽ ക്യാപ്റ്റനായും ഏരിയാ കമ്മിറ്റിയം ഗ ങ്ങളായ ജി സുരേഷ് കളരിയ്ക്കൽ വൈസ് ക്യാപ്റ്റൻ അഡ്വ.ബെജു കെ ചെറിയാൻ മാ നേജറുമായ ജാഥയാണ് ഏരിയയിൽ പര്യടനം നടത്തിയത്.
രണ്ട് ദിനങ്ങളിലായി നടന്ന ജാഥ രണ്ടാം ദിനം കൊടുങ്ങൂർ ചാമംപതാൽ, പൊട്ടുകുളം, മണിമല,തെക്കേത്തുകവല,മണ്ണംപ്ലാവ് എന്നിവിടങ്ങളിലെ സ്വീകരണത്തിനുശേഷം പൊ ൻകുന്നം ടൗണിൽ സമാപിച്ചു.സിപിഐ എം ജില്ലാ കമ്മിറ്റിയംഗം അഡ്വ. ഗിരീഷ് എസ് നായർ, അഡ്വ. സി കെ ജോസഫ്, ബി സുരേഷ്കുമാർ, ബി ബിജുകുമാർ, ഡി സേതുലക്ഷ മി, അഡ്വ.സി ആർ ശ്രീകുമാർ,പ്രശാന്ത് ജി കൃഷ്ണ, അഡ്വ.ഡി ബൈജു,ടി എസ് ശ്രീജിത്, സിന്ധു രാജീവ്,എ കെ ബാബു,ഒ കെ ശിവൻകുട്ടി,ബി സുനിൽ,കെ സേതുനാഥ് എന്നിവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു.
പൊൻകുന്നം ടൗണിൽ നടന്ന സമാപന യോഗം സിപിഐ എം ജില്ലാ കമ്മിറ്റിയംഗം അഡ്വ. ഗിരീഷ് എസ് നായർ ഉദ്ഘാടനം ചെയ്തു. വാഴൂർ ഏരിയാ കമ്മിറ്റിയംഗം ഐ എസ് രാമചന്ദ്രൻ അധ്യക്ഷനായി.ജാഥാ ക്യാപ്റ്റൻ വി ജി ലാൽ, എം പി രാഗേഷ് എന്നിവർ സംസാരിച്ചു.