മുണ്ടക്കയം ഹാരിസണ്‍ കമ്പിനി കൈയേറിയ ആറ്റ് പുറമ്പോക്ക് അളന്ന് തിരിക്കാത്തതി ല്‍ പ്രതിഷേധിച്ച് പ്രദേശവാസികള്‍ അനിശ്ചിതകാല സമരത്തിലേക്ക്.റവന്യു വകുപ്പി ന്റെ പുറമ്പോക്ക് സര്‍വ്വേ പ്രഹസനമെന്നാരോപിച്ചാണ് 53 കുടുംബങ്ങള്‍ സമരരംഗ ത്തുളളത്.
പുറംമ്പോക്ക് നിവാസികളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുക, സഞ്ചാര സ്വാ തന്ത്രത്തെ തടഞ്ഞു കൊണ്ട് ഹാരിസണ്‍ കമ്പനി നടത്തുന്ന മുള്ളുവേലി നിര്‍മ്മാണത്തിനെ തിരെ നടപടി സ്വീകരിക്കുക, അര്‍ഹരായ പുറംമ്പോക്ക് നിവാസികള്‍ക്ക് പട്ടയം നല്‍കു ക, അര്‍ഹരായവര്‍ക്ക് ഗവണ്‍മെന്റ് ആനുകൂല്യങ്ങള്‍ നല്‍കുക തുടങ്ങിയ ആവിശ്യങ്ങ ള്‍ ഉന്നയിച്ച് മുണ്ടക്കയം ഗ്രാമ പഞ്ചായത്തിലെ വെള്ളനാടി മുറികല്ലുംപുറത്തെ പുറ മ്പോക്ക് നിവാസികളാണ് സമരപന്തല്‍ കെട്ടി റവന്യൂ വകുപ്പിനെതിരെ സമരം ആരംഭിച്ച ത്. മണിമലയാറിന്റെ തീരമായ മണിമലയാറ്റിലെ പുറംമ്പോക്ക് ഭൂമിയില്‍ 80 വര്‍ഷമാ യി താമസിക്കുന്ന 53 കുടുംബങ്ങളാണ് സമരം ആരംഭിച്ചിരിക്കുന്നത്.സ്ത്രീകളും കുട്ടിക ളും അടക്കമുള്ളവരാണ് ജീവിക്കുവാനുള്ള സമരവുമായി മുന്നോട്ട് വന്നിരിക്കുന്നത്.
ഹാരിസണ്‍ മലയാളം ലിമിറ്റഡിന്റെ കൈവശ ഭൂമിയാണന്ന് അവകാശപ്പെട്ട് പുറമ്പോ ക്ക് നിവാസികള്‍ക്കെതിരെ തോട്ടം മാനേജ്‌മെന്റ് രംഗത്തെത്തിയതോടെയാണ് പ്രശ്‌നങ്ങ ള്‍ ഉടലെടുത്തത്.പ്രശ്‌നം രൂക്ഷമായതോടെ കോട്ടയം സബ് കളക്ടറുടെ നിര്‍ദ്ദേശപ്രകാരം സര്‍വ്വേ നടപടികള്‍ നടന്നുവരികയായിരുന്നു. എന്നാല്‍ തോട്ടം മാനേജ്‌മെന്റിന്റെ നിര്‍ ദ്ദേശപ്രകാരമാണ് സര്‍വയര്‍ ടീം പ്രവര്‍ത്തിക്കുന്നതെന്നും നീതിപൂര്‍വമായ സര്‍വ്വേ നട ത്തണമെന്നും ആവശ്യപ്പെട്ടാണ് സമരമെന്നും പ്രദേശവാസികള്‍ പറഞ്ഞു.
ഹാരിസണ്‍ കമ്പനിയുടെ കൈവശമുള്ള രേഖകള്‍ വെച്ചാണ് റവന്യു അധികാരികള്‍ അ ളന്നു തിരിക്കുന്നതെന്നും നിലവില്‍ 140 മീറ്റര്‍ വീതിയുള്ള പുഴക്ക് ഇവരുടെ അളവ് പ്ര കാരം 60 മീറ്ററായി കുറഞ്ഞിരിക്കുകയാണന്നും ഇവര്‍ ആരോന്നിക്കുന്നു. ഇക്കാര്യത്തി ല്‍ പഞ്ചായത്തിലെ ഭരണ പ്രതിപക്ഷ വിത്യാസമില്ലാതെ കമ്പനിയോട് ഒപ്പം കൂടുന്ന അവ സ്ഥയാണ് നിലവിലെന്നും ഇവര്‍ പറയുന്നു. തങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതു വ രെ അനിശ്ചിതകാല സമരം തുടരുവാനാണ് ഇവരുടെ തീരുമാനം.
ിലവില്‍ നടന്നുവരുന്ന സര്‍വേ നടപടികള്‍ പൂര്‍ത്തീകരിക്കുന്നതോടെ പുറമ്പോക്ക് നി വാസികളുടെ പ്രധാന വഴി നഷ്ടമാകും. മിക്കവരുടെയും മുറ്റത്തും, വരാന്തയിലും മറ്റും അതിര്‍ത്തി തിരിച്ചുള്ള സര്‍വേ കല്ലുകളും സ്ഥാപിക്കപ്പെടും. ഇതാണ് പ്രദേശവാസിക ളെ ആശങ്കയിലാക്കും. ലഭ്യമായ ആധികാരിക രേഖകളുടെ അടിസ്ഥാനത്തിലാണ് സര്‍വ്വേ നടപടികള്‍ നടത്തി വരുന്നതെന്നും മറിച്ചുള്ള ആരോപണങ്ങള്‍ അടിസ്ഥാന രഹിതമെ  ന്നും കാഞ്ഞിരപ്പള്ളി തഹസീല്‍ദാര്‍ അറിയിച്ചു.