കാഞ്ഞിരപ്പള്ളിയിൽ ബി എസ് എൻ എൽ കസ്റ്റമർ സർവ്വീർ സെൻ്റർ സ്ഥിതി ചെയ്യുന്ന കെട്ടിടം വാടകയ്ക്ക് നൽകാൻ നീക്കം.നിലവിൽ ഇവിടെയുള്ള കസ്റ്റമർ സർവ്വീസ് സെൻ്റർ കുറുക്ക് റോഡിലെ ഇൻഡോർ എക്സ്ചേഞ്ചിലേക്ക് മാറ്റിയ ശേഷം കെട്ടിടം വാടകയ്ക്ക് നൽകാനാണ് നീക്കം നടക്കുന്നത്.
മിനി സിവിൽ സ്റ്റേഷന് സമീപത്ത് സ്ഥിതി ചെയ്യുന്ന സ്വന്തം കെട്ടിടത്തിലാണ് വർഷ ങ്ങളായി ബി എസ് എൻ എല്ലിൻ്റെ കസ്റ്റമർ സർവ്വീസ് സെൻ്റർ പ്രവർത്തിക്കുന്നത്. ഔട്ട് ഡോർ എക്സ്ചേഞ്ച് കൂടിയാണ് ഇത്. ലാൻഡ് ഫോൺ, മൊബൈൽ, (സംബന്ധിച്ച ) ബ്രോഡ്ബാൻഡ്, എഫ് റ്റി റ്റി എച്ച്, തുടങ്ങിയ എല്ലാ സേവനങ്ങളും  ഉപഭോക്താക്കൾ ക്ക് ലഭ്യമാകുന്നതും ഈ ഓഫീസിൽ നിന്നാണ്. ദൈനം ദിനം പുതിയ കണക്ഷനും, ബില്ലടയ്ക്കാനും, മറ്റ് സേവനങ്ങൾക്കുമായി പ്രായമായവരടക്കം നിരവധി പേരാണ് ഇ വിടെയെത്തുന്നത്. കസ്റ്റമർ സർവ്വീസ് സെൻ്ററിന് പുറമെ ജൂണിയർ ടെലകോം ഓഫീ സർ, സബ്ബ് ഡിവിഷണൽ എഞ്ചീനീയർ, ഡിവിഷണൽ എഞ്ചിനിയർ എന്നിവരുടെ ഓഫീസും ഇവിടെയാണ്. ബസ്റ്റാൻ്റുമായി അടുത്ത് സ്ഥിതി ചെയ്യുന്നതിനാലും, ദേശീ യപാതയോട് ചേർന്നായതിനാലും ആളുകൾക്ക് ഈ ഓഫിസിലേക്ക് എളുപ്പമെത്താ നാകും. ഈ ഓഫീസാണ് ഇപ്പോൾ ഇവിടെ നിന്നും ദൂരെ മറ്റൊരിടത്തേയ്ക്ക് മാറ്റുവാൻ നീക്കം നടത്തുന്നത്.
ഒഴിഞ്ഞുകിടക്കുന്ന കെട്ടിടങ്ങളെല്ലാം വാടകയ്ക്ക് നൽകാൻ ബി എസ് എൻ എല്ലിൻ്റെ തിരുവനന്തപുരത്തെ സർക്കിൾ ഓഫീസിൽ നിന്ന്  നേരത്തെ ഉത്തരവ് വന്നിരുന്നു. ഈ ഉത്തരവിൻ്റെ മറപിടിച്ചാണ് കാഞ്ഞിരപ്പള്ളിയിലെ കസ്റ്റർ മർ സർവ്വീസ് സെൻ്റർ സ്ഥിതി ചെയ്യുന്ന കെട്ടിടവും വാടകകയ്ക്ക് നൽകാനുള്ള നീക്കമെന്ന് ആക്ഷേപമു യർന്നു കഴിഞ്ഞു.13 ഓളം ജീവനക്കാർ ജോലി ചെയ്യുന്ന ഈ ഓഫീസ് ഇവിടെ നിന്ന് മാറ്റുന്നത് വഴി വലിയ  ദുരിതമാകും ഉപഭോക്താക്കൾക്ക് ഉണ്ടാകുക.
പ്രതിക്ഷേധം ഉയരുമ്പോഴും ഓഫീസ് മാറ്റി, കെട്ടിടം വാടകയ്ക്ക് നൽകാനുള്ള നീക്ക വുമായി ബി എസ് എൻ എൽ മുമ്പോട്ട് പോവുകയാണ്.ഇതിൻ്റെ ഭാഗമായി കെട്ടിടം വാ ടകകയ്ക്ക് നൽകുമെന്ന് കാണിച്ച് ഇവിടെ ബോർഡും സ്ഥാപിച്ചു കഴിഞ്ഞു.കേന്ദ്ര സം സ്ഥാന സർക്കാർ സ്ഥാപനങ്ങൾ, പൊതുമേഖല സ്ഥാപനങ്ങൾ, അഞ്ച് കോടിക്ക് മുക ളിൽ വാർഷിക വിറ്റുവരുമാനമുള്ള സ്വകാര്യ സ്ഥാപനങ്ങൾ എന്നിവർക്ക് കെട്ടിടം വാ ടകയ്ക്ക് നൽകാനാണ് തീരുമാനം. പാമ്പാടി കഴിഞ്ഞാൽ കിഴക്കൻ മേഖലയിലെഏക കസ്റ്റമർ സർവ്വീസ് സെൻ്ററാണ് കാഞ്ഞിരപ്പള്ളിയിലേത് എന്നിരിക്കെ ഇത് ഇവിടെ നി ന്നും മാറ്റരുത് എന്നാണ് ഉപഭോക്താക്കളുടെ ആവശ്യം. ഇക്കാര്യം ഉന്നയിച്ച് പൊതുപ്ര വർത്തകനായ പോൾ പി ജോസഫ് നിവേദനം നൽകിയതിൻ്റെ അടിസ്ഥാനത്തിൽ ആ ൻ്റോ ആൻ്റണി എംപി ബി എസ് എൻ എൽ ജനറൽ മാനേജർക്ക് കെട്ടിടം വാടകയ്ക്ക് നൽകാനുള്ള നീക്കം ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കത്ത് നൽകിയിട്ടുണ്ട്.