കാഞ്ഞിരപ്പള്ളി:തിരഞ്ഞെടുപ്പ്  ഡ്യൂട്ടിയ്ക്കായി എത്തിയ എന്‍എസ്എസ് വിദ്യാര്‍ഥി കള്‍  മിനി സിവില്‍ സ്റ്റേഷനിലെ ലിഫ്റ്റില്‍ കുടുങ്ങി. എരുമേലി എംഇഎസ് കോളജിലെ വിദ്യാർഥികളായ കാഞ്ഞിരപ്പള്ളി സ്വദേശി മുഹമ്മദ് യാസിന്‍ (19), പൊന്‍കുന്നം സ്വദേ ശി അന്‍വര്‍ റസാഖ് (20) എന്നിവരാണ് സിവില്‍ സ്റ്റേഷനിലെ ലിഫ്റ്റില്‍ അരമണിക്കൂര്‍ കുടങ്ങിയത്.
നാലാം നിലയില്‍ നിന്ന് ലിഫ്റ്റില്‍ കയറിയ ഇവര്‍ രണ്ടാം നിലയിലെത്തിപ്പോഴാണ് ലി ഫ്റ്റ് തകരാറിലയാത്. ലിഫ്റ്റിനുള്ളിൽ സിവില്‍ സ്റ്റേഷനിലെ ഉദ്യോഗസ്ഥരുടെ ഫോൺ ന മ്പരുകള്‍ എഴുതി ഒട്ടിച്ചിട്ടുള്ളതിനാല്‍ ഇവര്‍ ഉദ്യോഗസ്ഥരെ വിളിച്ച് വിവരമറിയിക്കു കയായിരുന്നു. ഉദ്യോഗസ്ഥര്‍ ഫയര്‍ ഫോഴ്‌സില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഫയര്‍ ഫോഴ്‌സ് എത്തി വിദ്യാര്‍ഥികളെ ലിഫ്റ്റിനുള്ളിൽ നിന്നും പുറത്തെത്തിച്ചു.
കാഞ്ഞിരപ്പള്ളി ,പൂഞ്ഞാർ മണ്ഡലങ്ങളിലെ ഭിന്ന ശേഷിക്കാരും കിടപ്പുരോഗികളുമായ വോട്ടർമാരെ പോളിങ് ബൂത്തുകളിൽ എത്തിക്കുന്നതിന്  വേണ്ടിയാണ് വിദ്യാർഥികളെ നിയോഗിച്ചിരുന്നത്.