സംസ്ഥാനത്ത് സ്വകാര്യ ബസുകടമകൾ നാളെ (ഫെബ്രുവരി 4) നടത്താനിരുന്ന പണിമുട ക്ക്‌ പിൻവലിച്ചു. വിദ്യാർഥികളുടെ യാത്ര നിരക്ക് കൂട്ടുന്ന കാര്യത്തിൽ കൂടുതൽ ചർച്ച ആവശ്യമെന്ന മന്ത്രിയുടെ അഭ്യർത്ഥനയേ തുടർന്നാണ് പണിമുടക്ക്‌ മാറ്റി വെക്കുന്നതെന്ന് ബസുകടമകൾ പറഞ്ഞു. ഗതാഗത മന്ത്രി എ. കെ. ശശീന്ദ്രനുമായുള്ള ചർച്ചയേ തുടർന്നാ ണ് തീരുമാനം. ഈ മാസം 20നു മുൻപ്  സർക്കാർ പരിഹാരം കണ്ടില്ലെങ്കിൽ 21മുതൽ സ മരം തുടങ്ങുമെന്ന് ബസുടമകൾ അറിയിച്ചു.

വിദ്യാർഥികളുടെ യാത്രാ  നിരക്ക് വർദ്ധിപ്പിക്കുക, മിനിമം ബസ്‌ ചാർജ് 10 രൂപയാക്കു ക എന്നി ആവശ്യങ്ങൾ ഉന്നയിച്ചാണ് ബസ്‌ ഉടമകൾ സമരം പ്രഖ്യാപിച്ചിരുന്നത്. വിദ്യാ ർഥികളുടെ യാത്ര നിരക്ക് ഒരു രൂപയിൽ നിന്ന് അഞ്ച് രൂപയാക്കി വർദ്ധിപ്പിക്കണമെന്നാ ണ് ബസുടമകളുടെ ആവശ്യം. സ്വാശ്രയാ കോളേജ് വിദ്യാർഥികൾക്ക് കൺസെഷൻ അനു വദിക്കില്ല. വിദ്യാർഥികൾക്ക് കൺസെഷൻ നൽകുന്നതിനുള്ള മാനദണ്ഡം പുതുക്കണമെ ന്നും ബസ്സുടമകൾ ആവശ്യപ്പെടുന്നു. നടത്തിപ്പിനുള്ള ചില താങ്ങാനാകാതെ കഴിഞ്ഞ ഒരു വർഷത്തിനകം മൂവായിരം സർവീസുകൾ നിർത്തി വെച്ചുവെന്നാണ് സ്വകാര്യ ബസുടമ കളുടെ വാദം.