കാഞ്ഞിരപ്പള്ളിയുടെ പ്രിയപ്പെട്ട കലാകാരൻ ഷിഹാബ് അലിഫിന് ബോച്ചെയുടെ സ്നേഹ സമ്മാനം. 7 മിനിറ്റ് കൊണ്ട് പാട്ടു പാടി ഉടുപ്പ് തുന്നി നൽകിയതിനാണ് ബോബി ചെമ്മണ്ണൂർ ഷിഹാബ് അലിഫിന് സ്നേഹ സമ്മാനം നൽകിയത്.മറഡോണ ഗോൾഡ് കോയിനാണ് ബോച്ചേ ഷിഹാബിന് സമ്മാനിച്ചത്.കാഞ്ഞിരപ്പള്ളിയിൽ ബോച്ചേ  എത്തിയപ്പോഴായിരുന്നു ഷിഹാബ് അദ്ദേഹത്തിൻ്റെ മുൻപിൽ വച്ച് തന്നെ പ്രിയപ്പെട്ട ഉടുപ്പ് തുന്നി നൽകിയത്.
ഉടുപ്പ് സ്വീകരിച്ച ബോബി ചെമ്മണ്ണൂർ പിന്നീട് ഷിഹാബിന് ഗോൾഡ് കോയിൻ സമ്മാ നിക്കുകയായിരുന്നു. തിരക്കുകൾക്കിടയിലും ബോച്ചേ തൻ്റെ കഴിവിനെ അംഗീകരി ക്കാനും സമ്മാനം നൽകാനും തയ്യാറായതിൽ ഷിഹാബും ഏറെ സന്തോഷത്തിലാണ്. തൻ്റെ കലാജീവിതത്തിലെ വിലപ്പെട്ട സമ്മാനമായി ബോച്ചേ നൽകിയ ഗോൾഡ് കോ യിൻ ചേർത്തു വയ്ക്കുമെന്ന് ഷിഹാബ് പറഞ്ഞു.