പൊൻകുന്നം: പൊൻകുന്നം ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ ജില്ലാ ആരോഗ്യ വകുപ്പിന്റെയും പാലാ ബ്ലഡ് ഫോറത്തിന്റെയും രക്തദാന രംഗത്ത് പ്രവർത്തിക്കുന്ന വിവിധ സംഘടനകളുടെയും സഹകരണത്തോടെ രൂപീകരിച്ച പൊൻകുന്നം ബ്ലഡ് ഫോ റത്തിന്റെ ഉദ്ഘാടനവും ജില്ലാതല എയ്ഡ്‌സ് ദിനാചരണവും ഞായറാഴ്ച നടക്കും. പൊൻകുന്നം ഹോളി ഫാമിലി ചർച്ച് പാരിഷ് ഹാളിലാണ് പരിപാടി.

രാവിലെ 8.30-ന് പാലാ പോലീസ് സ്റ്റേഷൻ മുതൽ പൊൻകുന്നം വരെ ബുള്ളറ്റ് റാലി നട ക്കും. പൊൻകുന്നം ബുൾസ് നേതൃത്വം നൽകുന്ന റാലി പാലാ ഡിവൈ.എസ്.പി. ഷാജി മോൻ ജോസഫ് ഫ്‌ളാഗ് ഓഫ് ചെയ്യും. 9.30-ന് പൊൻകുന്നം പാരിഷ് ഹാളിൽ നടക്കുന്ന രക്തദാന ക്യാമ്പ് കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി. ജെ.സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്യും. പത്തിന് പൊൻകുന്നം പോലീസ് സ്റ്റേഷനിൽ നിന്നും ടൗൺ ചുറ്റി സമ്മേളന നഗ രിയിലേക്ക് വിദ്യാർത്ഥികളും ജനസമിതിയംഗംങ്ങളും വിവിധ സംഘടനകളും അണിനി രക്കുന്ന ബോധവത്കരണ റാലിയും നടത്തും.

തുടർന്ന് സമ്മേളനം ഡോ.എൻ.ജയരാജ് എം.എൽ.എ.ഉദ്ഘടനം ചെയ്യും. പൊൻകുന്നം ബ്ലഡ് ഫോറത്തിന്റെ ഉദ്ഘാടനം മാണി സി.കാപ്പൻ എം.എൽ.എ.നിർവഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ അധ്യക്ഷത വഹിക്കും. ജില്ലാ കളക്ടർ പി.കെ.സുധീർ ബാബു മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പോലീസ് മേധാവി പി.എസ്.സാബു എയ്ഡ്‌സ്ദിന സന്ദേശം നൽകും. സിനിമാതാരം പ്രീതി ജിനോ മുഖ്യാതി ഥിയാവും.