ഉരുളികുന്നം: താഷ്‌കന്റ് പബ്ലിക് ലൈബ്രറിയുടെ ഒരുവർഷം നീളുന്ന സുവർണജൂബിലി ആഘോഷങ്ങൾക്ക് ഞായറാഴ്ച തുടക്കമാകും. വൈകീട്ട് അഞ്ചിന് മാണി സി.കാപ്പൻ എം.എൽ.എ.ഉദ്ഘാടനം നിർവഹിക്കും. ലൈബ്രറി പ്രസിഡന്റ് ഇ.എസ്.ശശികുമാർ അധ്യക്ഷത വഹിക്കും. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യൻ കുളത്തുങ്കൽ മുഖ്യാ തിഥിയാകും.

പ്രദേശത്തുണ്ടായിരുന്ന നാല് ക്ലബ്ബുകൾ ലയിച്ചാണ് 1968 മെയ് 26-ന് താഷ്‌കന്റ് വായന ശാല പ്രവർത്തനം തുടങ്ങിയത്. 1969-ലാണ് ഗ്രന്ഥശാലാസംഘത്തിന്റെ അംഗീകാരത്തോ ടെ പ്രവർത്തനം ഊർജിതമാക്കിയത്. ഇന്ത്യയുടെ രണ്ടാമത്തെ പ്രധാനമന്ത്രിയായിരുന്ന ലാൽബഹദൂർ ശാസ്ത്രിയുടെ സ്മരണക്കായാണ് അദ്ദേഹം നിര്യാതനായ സോവിയറ്റ് യൂണിയനിലെ താഷ്‌കന്റ് എന്ന സ്ഥലത്തിന്റെ പേര് വായനശാലക്കിട്ടത്. ഇന്ത്യാ-പാക് യുദ്ധം അവസാനിപ്പിക്കാൻ 1966 ജനുവരിയിൽ സോവിയറ്റ് യൂണിയൻ പ്രവിശ്യയായ ഉസ്‌ബെക്കിസ്ഥാനിലെ താഷ്‌കന്റിൽ സമാധാന ചർച്ചക്കെത്തിയ ശാസ്ത്രി അവിടെ വെച്ച് മരിക്കുകയായിരുന്നു. ഈ സംഭവത്തിന്റെ ഓർമ നിലനിർത്തിയിട്ട പേര് കാലക്ര മേണ ഈ പ്രദേശത്തിന്റെ തന്നെ പേരായി മാറി.

അകലക്കുന്നം എം.എൽ.എ.ആയിരുന്ന അഡ്വ.ജെ.എ.ചാക്കോ ജീരകത്തിൽ ആദ്യപ്രസി ഡന്റും വില്ലാനിക്കൽ വി.ജി.രാധാകൃഷ്ണൻ നായർ ആദ്യസെക്രട്ടറിയുമായി. അധ്യാപ കനായ തോട്ടുങ്കൽ പി.വി.രാമൻചെട്ടിയാർ ആയിരുന്നു ആദ്യ ലൈബ്രേറിയൻ. ഇപ്പോൾ ഇ.എസ്.ശശികുമാർ പ്രസിഡന്റും എ.പി.വിശ്വം സെക്രട്ടറിയുമായ ഭരണസമിതിയാ ണുള്ളത്.