യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ പോലീസ് അറ സ്റ്റ് ചെയ്തു. ഈരാറ്റുപേട്ട മന്ദക്കുന്ന് ഭാഗത്ത് പുത്തൻപുരയ്ക്കൽ വീട്ടിൽ  അഫ്സൽ ഹക്കീം (25) എന്നയാളെയാണ് ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴി ഞ്ഞ ദിവസം സമീപവാസിയായ യുവാവിനെ കമ്പി വടികൊണ്ട് അടിച്ച് കൊലപ്പെടു ത്താൻ ശ്രമിക്കുകയായിരുന്നു. ഹക്കീമിന് യുവാവിനോട് മുൻ വൈരാഗ്യം നിലനിന്നി രുന്നു. ഇതിന്റെ  തുടർച്ചയെന്നോണമാണ് ഇയാൾ ആക്രമിച്ചത്. പരാതിയെ തുടർന്ന് ഈരാറ്റുപേട്ട പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയായിരുന്നു. അഫ്സൽ ഹക്കീമിന് ഈരാറ്റുപേട്ട,കടുത്തുരുത്തി, മേലുകാവ്,പാലാ,കറുകച്ചാൽ എന്നീ സ്റ്റേഷനുകളിൽ അടിപിടി മോഷണം തുടങ്ങി നിരവധി കേസുകൾ നിലവിലുണ്ട്. ഈരാറ്റുപേട്ട സ്റ്റേഷൻ എസ്.എച്ച്.ഓ ബാബു സെബാസ്റ്റ്യൻ, എസ്.ഐ മാരായ വിഷ്ണു വി.വി, അംശു പി.എസ്  എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. ഇയാളെ കോടതിയിൽ ഹാജരാക്കി.