മുക്കൂട്ടുതറ: കണമല സർവീസ് സഹകരണ ബാങ്കിനെയും ഭരണസമിതിയെയും ജീ വനക്കാരെയും സമൂഹമാധ്യമങ്ങളിലൂടെയും മറ്റ് രീതിയിലും അപകീർത്തിപ്പെടുത്തി യെന്ന കേസിൽ ഷിജുമോൻ കെ.കെ. കല്ലുറുന്പിൽ എന്നയാൾ ഒരു ലക്ഷം രൂപ നഷ്ട പരിഹാരം  നൽകാൻ കോടതി ഉത്തരവായി. കൂടാതെ ബാങ്കിന്‍റെയോ ഭരണസമിതി അംഗങ്ങളുടെയോ ജീവനക്കാരുടെയോ സത്പേരിന് ദോഷമുണ്ടാക്കുന്ന യാതൊരു പ്രവൃത്തികളും മേലിൽ ചെയ്യാൻ പാടില്ലെന്നും കാഞ്ഞിരപ്പള്ളി മുൻസിഫ് ഷെറിൻ കെ. ജോർജ് ഉത്തരവിട്ടു. സാമൂഹ്യ മാധ്യമങ്ങളിലൂടെ ബാങ്കിനെതിരേ നിരന്തരമായി വ്യാജ വാർത്തകൾ നൽകിയതിനെതിരേ ബാങ്ക് ഭരണസമിതി നൽകിയ കേസിലാണ് കോടതിയുടെ ഉത്തരവ്.