ജലവിതരണക്കുഴൽ ട്രയല്‍ റണ്ണിനിടെ പൊട്ടി കാഞ്ഞിരപ്പള്ളി തന്പലക്കാട് റോഡ് തകര്‍ ന്നു. കാഞ്ഞിരപ്പള്ളി മൃഗാശുപത്രിക്കു സമീപ മാണ് പൈപ്പ് പൊട്ടി റോഡ് തകർന്നത്.ഉ ച്ച കഴിഞ്ഞ് 2.30 നായിരുന്നു പൈപ്പ് പൊട്ടി റോഡിലൂടെ വെള്ളമൊഴുകിയത്. ഒഴുക്കി ന്‍റെ ശക്തിയില്‍ ടാറിംഗ് പൊളിഞ്ഞ് പോവു കയായിരുന്നു.കരിമ്പുകയം പദ്ധതിയുടെ പ നച്ചേപ്പള്ളിയിൽ സ്ഥാപിച്ചിരിക്കുന്ന ടാങ്കില്‍ നിന്നു കാഞ്ഞിരപ്പള്ളി ടൗണിലെ വിവിധ സ്ഥലങ്ങളിലേക്ക് ജലവിതരണത്തിനായി സ്ഥാ പിച്ച പൈപ്പ് ലൈനാണ് പൊട്ടിയത്.

പരിശോധനകള്‍ക്കായി വെള്ളം തുറന്ന് വിട്ടതാണെന്ന് ജലവിഭവ വകുപ്പ് അധികൃതര്‍ പ റയുന്നു. അരമണിക്കൂറോളം റോഡിലൂടെ വെള്ളമൊഴുകി. കടമപ്പുഴ പാലത്തിനു സമീ പവും ജലവിതരണക്കുഴൽപൊട്ടി വെള്ളമൊഴുകുന്നുണ്ട്. ഇതിന് മുന്പും സമാനമായ രീതിയില്‍ പരിശോധനയ്ക്കിടെ പൈപ്പ് ലൈനുകള്‍ പൊട്ടി റോഡ് തകര്‍ന്നിരുന്നു.