പൊൻകുന്നം സ്വകാര്യബസ്റ്റാൻഡിന് സമീപം കാലിൽ ചരട് ചുറ്റി അവശനിലയിൽ ക ണ്ടെത്തിയ പ്രാവിന് രക്ഷകരായി വ്യാപാരിയും വഴിയാത്രക്കാരിയും. പൊൻകുന്നം ടൗണിലെ ഡീലക്‌സ് ടീ ഷോപ്പ് ഉടമ തോണിപ്പാറ സ്വദേശി പി.എ താജുദ്ദീനും ചെറു വള്ളി ശ്രീനിലയത്തിൽ എസ്.അബിംക എന്നിവരാണ് പ്രാവിന് രക്ഷകരായത്. പറക്കാ നോ, നടക്കാനോ, തീറ്റയെടുക്കാനോ കഴിയാതെ അവശനിലയിൽ റോഡരികിൽ കി ടക്കുകയായിരുന്നു പ്രാവ്.

പ്രാവിന്റെ ശോചനീയാവസ്ഥ കണ്ട താജുദ്ദീൻ ചെന്ന് പ്രാവിനെയെടുത്തു. ഈ സമയം അടുത്തുണ്ടായിരുന്ന അംബികയും ഒപ്പം കൂടി. ഇവരുടെ കൈവശമുണ്ടായിരുന്ന ക ത്രിക ഉപയോഗിച്ച് ചരട് മുറിച്ച് മാറ്റി. പ്രാവിന്റെ കാലിൽ ചരട് കുടുങ്ങിയതിനാൽ മുറിവും ഉണ്ടായിരുന്നു. പറക്കാൻ കഴിയാത്തതിനാൽ മറ്റു ജീവികൾ ഉപദ്രവിച്ചതി നാ ൽ പൂർണ്ണമായും അവശനിലയിലാരുന്നു.കാഞ്ഞിരപ്പളളി മൈക്കാ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ ചിത്രരചനാധ്യാപികയാണ് അംബിക.