വ്യാപാരസ്ഥാപനത്തിനു മുന്നിലെ ഓട്ടോ പാര്‍ക്കിങ്ങിനെതിരെ ഹൈക്കോടതി ഉത്തരവു മായി ചെരുപ്പുകട ഉടമ,സര്‍വ്വ കക്ഷിയോഗത്തില്‍ വാക്കേറ്റം…

ഗ്രാമപഞ്ചായത്തില്‍ വിളിച്ചു ചേര്‍ത്ത അനുരഞ്ജന ചര്‍ച്ചയിലാണ് ഓട്ടോ റിക്ഷ ഡ്രൈവര്‍മാറും വ്യാപാരികളും തമ്മില്‍ വാക്കേറ്റത്തിടയാക്കിയത്. കൊട്ടാരക്കര -ദിണ്ഡുകല്‍ ദേശീയപാതയില്‍ കോസ് വെ ജങ്ഷനിലെ ചെരുപ്പുകടയ്ക്കു മുന്നില്‍ ഓട്ടോ റിക്ഷ പാര്‍ക്കു ചെയ്യുന്നത് വ്യാപാരത്തെ ബാധിക്കുന്നുവെന്നു കാണിച്ചു ഉടമ ഹമീദ് നല്‍കിയ ഹരജിയുയില്‍ പാര്‍ക്കിങ് മാറ്റണമെന്ന വിധി ഉണ്ടാക്കിയത്. ഇതിനെ തുടര്‍ന്ന് ഇരുകൂട്ടരേയും വിളിച്ചു ചേര്‍ത്ത് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചര്‍ച്ച നടത്തിയത്. എന്നാല്‍ കടയുടെമുന്നിലെ ഓട്ടോ പാര്‍ക്കിങ് മാറ്റാന്‍ ഡ്രൈവര്‍മാര്‍ തയ്യാറാകാതെയും കോടതി വിധി നടപ്പിലാക്കണമെന്ന് വ്യാപാരികളും നിലപാടെടുത്തു. ഇതേ ചൊല്ലി ഇരുകൂട്ടരും തമ്മില്‍ വാക്കേറ്റമായി.

പിന്നീട് അധികാരികള്‍ ഇരുകൂട്ടരുമായി സംഭവ സ്ഥലത്ത് എത്തി നടത്തിയ പരിശോധ നയില്‍ ധാരണയുണ്ടാക്കുകയായിരുന്നു. വ്യാപാര സ്ഥാപനത്തിനു മുന്നില്‍ ഒരു ഓട്ടോ റിക്ഷ മാത്രം പാര്‍ക്കു ചെയ്യാന്‍ ഉടമ തയ്യാറായതോടെ പ്രശനത്തിന് പരിഹാരമായി.ഇത് സംബന്ധിച്ചു ഉടമ മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്‌മെന്റിന് രേഖാമൂലം എഴുതി നല്‍കുകയും ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്.രാജുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വ്വകക്ഷിയോഗത്തില്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഷാനവാസ് ഖാന്‍, അഡീഷണല്‍ എസ്.ഐ. മാമച്ചന്‍, വ്യാപാരി സംഘടന പ്രസിഡന്റ് ആര്‍.സി.നാ യര്‍, പഞ്ചായത്ത് അംഗങ്ങളായ മാത്യു ഏബ്രഹാം, ബി.ജയചന്ദ്രന്‍,ഷീബാ ദിഫായിന്‍, കെ.സി.സുരേഷ്, ബെന്നി ചേറ്റുകുഴി, എം.ബി.സനല്‍, നസീമ ഹാരിസ്, ഫ്‌ളോറി ആന്റ ണി, രേഖാദാസ്,പി.ആര്‍ സത്യന്‍ ,വിവിധ കക്ഷി നേതാക്കള്‍ ദേശീയ പാത ,പൊതുമരാമത്ത് ,കെ.എസ്.ഇ.ബി.അധികൃതര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.